Breaking News

'ഇവന്‍ ജനിക്കുമ്പോള്‍ ഞാന്‍ അതിര്‍ത്തിയിലായിരുന്നു'..!! സിദ്ദുവിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പിണക്കം മറന്ന് അമരീന്ദറെത്തി.. തെരഞ്ഞെടുപ്പിന് ഒരുങ്ങി പഞ്ചാബ് കോൺഗ്രസ്..

 


അമൃത്സര്‍: പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി നവ്‌ജ്യോത് സിംഗ് സിദ്ദു ചുമതലയേറ്റു. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു സ്ഥനാരോഹണം. പാര്‍ട്ടിയില്‍ നേതൃതര്‍ക്കം അവസാനിക്കുന്നുവെന്ന സൂചന നല്‍കുന്നതാണ് അമരീന്ദറിന്റെ വരവ്. പഞ്ചാബിലെ തര്‍ക്കം പരിഹരിച്ചുവെന്ന് യോഗത്തിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് രാഹുല്‍ ഗാന്ധി വ്യക്തമാക്കുകയാും ചെയ്തിരുന്നു.


പാര്‍ട്ടിയിലെ ഒരു സാധാരണ പ്രവര്‍ത്തകനും അധ്യക്ഷനും തമ്മില്‍ തയാതൊരു വ്യത്യാസവുമില്ലെന്ന് സിദ്ദു ചടങ്ങില്‍ പറഞ്ഞു. എല്ലാ പ്രവര്‍ത്തകരും ഇന്നു മുതല്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷരായിക്കഴിഞ്ഞുവെന്നും അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗം കൂടിയായ സിദ്ദു കൂട്ടിച്ചേര്‍ത്തു.


'പഞ്ചാബില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയും സിദ്ദുവിനെ പിന്തുണയ്ക്കുകയും വേണം. 'സിദ്ദു ജനിക്കുന്ന സമയം താന്‍ അതിര്‍ത്തിയില്‍ രാജ്യസുരക്ഷയിലായിരുന്നു'വെന്നും അദ്ദേഹം നര്‍മ്മം കലര്‍ത്തി പറഞ്ഞു.


സിദ്ദുവും അമരീന്ദറും തമ്മിലുള്ള ഭിന്നത കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടാണ് പരിഹരിച്ചത്. സിദ്ദുവിനെ പാര്‍ട്ടി അധ്യക്ഷനായി കാണാന്‍ അമരീന്ദര്‍ തയ്യാറല്ലായിരുന്നു. അമരീന്ദറിനെ നടത്തിയ അപകീര്‍ത്തിപരമായ പരാമര്‍ശത്തില്‍ സിദ്ദു മാപ്പ് പറഞ്ഞതോടെയാണ് പ്രശ്‌നം പരിഹരിച്ചത്.


സിദ്ദുവിനൊപ്പം നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരും ഇന്ന് ചുമതലയേറ്റിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരമാണ് സിദ്ദു. അമരീന്ദര്‍ സിംഗ് ആകട്ടെ സൈനിക സേവനത്തിനു ശേഷമാണ് രാഷ്ട്രീയത്തിലെത്തിയത്.

No comments