Breaking News

'സുഖമാണോ സര്‍? ഏറെ സന്തോഷമുണ്ട്'..!! മഞ്ഞുരുകിയ കൂടിക്കാഴ്ചയില്‍ ഒന്നായി സിധുവും ക്യാപ്​റ്റനും - വിഡിയോ

 


ചണ്ഡിഗഢ്​​: ക്യാപ്​റ്റനെ കണ്ടമാത്രയില്‍ കൈകൂപ്പി 'ഗാര്‍ഡെടുത്ത്​' സിധു ചോദിച്ചു. 'സര്‍ സുഖമാണോ..അങ്ങയെ കണ്ടതില്‍ അത്രയേറെ സന്തോഷമുണ്ട്​'...ഏറെക്കാലമായി വൈരം കൊണ്ടുനടക്കുന്ന നേതാക്കന്മാര്‍ക്കിടയിലെ മഞ്ഞുരുക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ബാറ്റിങ്​ ജീനിയസായിരുന്ന സിധുവിന്‍റെ ആ ഒരു 'ഷോട്ട്​' മാത്രം മതിയായിരുന്നു. ആ ചോദ്യത്തിലൂടെ ക്യാപ്​റ്റന്‍റെ പരിഭവങ്ങളെല്ലാം സിധു ബൗണ്ടറി കടത്തി. കണ്ടിരുന്ന 'ഗാലറി'യില്‍ അതിന്‍റെ ആവേശവും സന്തോഷവും. പഞ്ചാബിലെ കോണ്‍ഗ്രസ്​ ഒരുപാടുകാലമായി കാത്തിരുന്ന നിമിഷമായിരുന്നു അത്​. ഐക്യത്തിന്‍റെ ക്രീസില്‍ ഒരുമിക്കുന്ന നവ്​ജോത്​ സിങ്​ സിധുവും മുഖ്യമന്തി ക്യാപ്​റ്റന്‍ അമരീന്ദര്‍ സിങ്ങും.


ഇരുവരും ഒന്നിച്ച ആവേശത്തില്‍ കോണ്‍ഗ്രസ്​ ഇനി തെരഞ്ഞെടുപ്പിന്‍റെ പോരിടത്തിലേക്കിറങ്ങും. ആ ഗോദയില്‍, പാര്‍ട്ടി സംസ്​ഥാന അധ്യക്ഷനായി തെരഞ്ഞെടു​ക്ക​െപ്പട്ട സിധുവും അമരീന്ദറും ഒന്നിച്ചുചേര്‍ന്ന്​ കോണ്‍ഗ്രസ്​ ഇന്നിങ്​സിനെ നയിക്കും.


പഞ്ചാബ്​ ഭവനില്‍ പി.സി.സി അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിന്​ മുന്നോടിയായി നടന്ന ചടങ്ങിനിടെയാണ്​ സിധുവും അമരീന്ദര്‍ സിങ്ങും കണ്ടുമുട്ടിയത്​. തീന്‍മേശക്കരികെ ഇരിക്കുകയായിരുന്ന മുഖ്യമന്ത്രിക്ക്​ മുന്നിലെത്തിയാണ്​ സിധു കൈകൂപ്പി കുശലാ​േന്വഷണം നടത്തിയത്​. തുടര്‍ന്ന്​ തന്‍റെ എതിര്‍വശത്തായി ഇരിക്കാന്‍ ഒരുങ്ങിയ സിധുവിനെ തൊട്ടടുത്തേക്ക്​ അമരീന്ദര്‍ ക്ഷണിച്ചിരുത്തുകയായിരുന്നു. വളരെ സൗഹൃദപരമായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന്​ സംസ്​ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ്​ നേതാക്കളിലൊരാള്‍ പറഞ്ഞു.



സര്‍ക്കാര്‍ തീരുമാനങ്ങളെ നിശിതമായി വിമര്‍ശിച്ചുകൊണ്ടിരുന്ന സിധുവിനെതിരെ അമരീന്ദറും ശക്​തമായ രീതിയില്‍ പ്രതികരിച്ചതോടെയാണ്​ പിണക്കം മുറുകിയത്​. ഇടഞ്ഞുനിന്നു സിധുവിനെ പഞ്ചാബ്​ കോണ്‍ഗ്രസ്​ അധ്യക്ഷനായി പ്രഖ്യാപിച്ചാണ്​ ​ൈഹക്കമാന്‍ഡ്​ വെടിനിര്‍ത്തലിന്​ കളമൊരുക്കിയത്​. തുടക്കത്തില്‍ കടുത്ത എതിര്‍പ്പുയര്‍ത്തിയ അ​മ​രീ​ന്ദ​ര്‍ സി​ങ്ങിനെ ഏറെ പണിപ്പെട്ട്​ അനുനയിപ്പിച്ചാ​യിരുന്നു ​പാര്‍​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി നിയമനം നടത്തിയത്​.


പഞ്ചാബ്​ കോണ്‍ഗ്രസിലെ എല്ലാവരെയും ഒരുമിച്ച്‌​ കൊണ്ടുപോവുകയാണ്​ തന്‍റെ ലക്ഷ്യമെന്ന്​ സംസ്​ഥാന കോണ്‍ഗ്രസ്​ അധ്യക്ഷനായി നിയമിതനായ ഉടന്‍​ സിധു പ്രഖ്യാപിച്ചിരുന്നു. തന്‍റെ യാത്ര തുടങ്ങി​േട്ടയുള്ളൂവെന്നും പാര്‍ട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കുകയാണ്​ ഉന്നമെന്നും സിധു വ്യക്​തമാക്കുകയും ചെയ്​തിരു​ന്നു. 'പഞ്ചാബില്‍ വിജയം ആവര്‍ത്തിക്കുകയെന്ന ലക്ഷ്യപൂ​ര്‍ത്തീകരണത്തിനായി എളിയ കോണ്‍ഗ്രസുകാരന്‍ എന്ന നിലക്ക്​ സംസ്​ഥാനത്തെ ഒാരോ പാര്‍ട്ടി അംഗത്തെയും ചേര്‍ത്തുനിര്‍ത്തി പ്രവര്‍ത്തിക്കും​. പഞ്ചാബ്​ മാതൃകയും ഹൈക്കമാന്‍ഡിന്‍റെ 18ഇന അജണ്ടയും മുന്‍നിര്‍ത്തി കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കും' -അധ്യക്ഷ പദവിയിലെത്തിയതിനുപിന്നാലെ സിധുവിന്‍റെ പ്രതികരണം ഇതായിരുന്നു.

No comments