ആരാവും കര്‍ണാടകയിലെ അടുത്ത മുഖ്യമന്ത്രി..?? തന്ത്രങ്ങൾ ഒരുക്കി ഇരു പക്ഷവും..
ബംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായ ബി.എസ്. യെദിയൂരപ്പ മോദി - അമിത്ഷാ കൂട്ടുകെട്ടിെന്റ സമ്മര്‍ദത്താല്‍ പടിയിറങ്ങുേമ്ബാള് കര്‍ണാടകയില്‍ ആരാവും അടുത്ത മുഖ്യമന്ത്രി എന്ന ചോദ്യമുയരുന്നു. ജാതി^സമുദായ സമവാക്യം നിര്‍ണായകമാണെന്നതിനാല്‍ സംസ്ഥാനത്തെ പ്രധാന വോട്ടുബാങ്കുകളായ ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങളില്‍നിന്ന് പ്രതിനിധിയെ കണ്ടെത്തിയേക്കും. എന്നാല്‍, 1988 ല്‍ രാമകൃഷ്ണ ഹെഗ്ഡെ മുഖ്യമന്ത്രിയായ ശേഷം മറ്റൊരു ബ്രാഹ്മണ മുഖ്യമന്ത്രി കര്‍ണാടകയിലുണ്ടായിട്ടില്ലെന്നതിനാല്‍ ഇതും പരിഗണനയിലാണ്.
വ്യവസായിയും ഖനി മന്ത്രിയുമായ മുരുകേഷ് നിറാനിയാണ് സാധ്യതകളില്‍ മുന്നിലുള്ള ഒരാള്‍
അമിത്ഷായുമായി അടുത്ത ബന്ധം. ആര്‍.എസ്.എസ് പശ്ചാത്തലം. ലിംഗായത്തിലെ പ്രമുഖരായ പഞ്ചമശാലി വിഭാഗം നേതാവ് കൂടിയാണ് അദ്ദേഹം. അരവിന്ദ് ബല്ലാഡ്, ജനതാപരിവാര്‍ പശ്ചാത്തലമുള്ള ആഭ്യന്തര മന്ത്രിയും മുന്‍ മുഖ്യമന്ത്രി എസ്.ആര്‍. ബൊമ്മെയുടെ മകനുമായ ബസവരാജ് ബൊമ്മൈ, വ്യവസായ മന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍ തുടങ്ങിയവരും ലിംഗായത്ത് പരിഗണനയിലുണ്ട്.
58 കാരനായ കേന്ദ്ര മന്ത്രി പ്രള്‍ഹാദ് ജോഷിയുടെ പേരാണ് മറ്റൊന്ന്. സജീവ ആര്‍.എസ്.എസ് പശ്ചാത്തലമുള്ള അദ്ദേഹം ബ്രാഹ്മണ സമുദായ അംഗവും മോദി^അമിത്ഷാമാരുടെ പ്രിയങ്കരനുമാണ്. വൊക്കലിഗ നേതാവും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയുമായ സി.ടി. രവി, ദേശീയ ജോയിന്‍റ് സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവരാണ് മറ്റുള്ളവര്‍. ഇരുവരും ശക്തമായ ആര്‍.എസ്.എസ് പശ്ചാത്തലമുള്ളവരാണ്. മറ്റൊരു വൊക്കലിഗ നേതാവായ ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായെന്റ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്

No comments