Breaking News

''ദൈബത്തോട് പ്രാര്‍ത്ഥിച്ച്‌ പ്രത്യേകതരം ഏക്ഷന്‍ കാണിച്ചിട്ട് പോലും സംഭവം സ്വിച്ച്‌ ഓണാവുന്നില്ല എന്ന് കേട്ടു''..!! പരിഹസിച്ച്‌ വിടി ബല്‍റാം..

 


തിരുവനന്തപുരം: സര്‍ക്കാര്‍ പങ്കാളിത്തമുള്ള കോക്കോണിക്‌സ് കമ്ബനി വിതരണം ചെയ്ത ലാപ്‌ടോപ്പുകള്‍ക്കെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.


പണ്ട് നിയമസഭയില്‍ ഉന്നയിച്ച ഒരു വിഷയം ഓര്‍മ്മപ്പെടുത്തട്ടേ എന്ന് പറഞ്ഞുകൊണ്ട് പഴയൊരു വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.എന്തായി പിണറായി- ശിവശങ്കരന്‍ ടീമിന്‍്റെ കോക്കോണിക്സ് എന്നും അദ്ദേഹം ചോദിക്കുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം


ഇപ്പോ തെരഞ്ഞെടുപ്പില്‍ തോറ്റ് "വീട്ടിലിരിക്കുകയാണെ''ന്ന് വാദത്തിന് സമ്മതിച്ചു കൊണ്ട് തന്നെ പണ്ട് നിയമസഭയില്‍ ഉന്നയിച്ച ഒരു വിഷയം ഓര്‍മ്മപ്പെടുത്തട്ടേ.


എന്തായി പിണറായി- ശിവശങ്കരന്‍ ടീമിന്‍്റെ കോക്കോണിക്സ്? ദൈബത്തോട് പ്രാര്‍ത്ഥിച്ച്‌ പ്രത്യേകതരം ഏക്ഷന്‍ കാണിച്ചിട്ട് പോലും സംഭവം സ്വിച്ച്‌ ഓണാവുന്നില്ല എന്ന് ഉപയോഗിക്കുന്നവര്‍ പരാതി പറയുന്നതായി വാര്‍ത്തകളില്‍ കേള്‍ക്കുന്നു.

No comments