തെരഞ്ഞെടുപ്പിന് മുന്നേ ഞെട്ടിച്ച് കോൺഗ്രസ്..!! ഉത്തരാഖണ്ഡില്‍ സമാജ്വാദി പാര്‍ട്ടി എം.പി കോണ്‍ഗ്രസിൽ..
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ സമാജ്വാദി പാര്‍ട്ടി നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക്. മുന്‍ സമാജ്വാദി എം.പിയായ രാജേന്ദ്ര കുമാര്‍ ബാഡിയും 18 നേതാക്കളുമാണ് സമാജ്വാദി പാര്‍ട്ടി, ബഹുജന്‍ സമാജ്വാദി പാര്‍ട്ടി എന്നിവ വിട്ട് കോണ്‍ഗ്രസിലെത്തിയത്. ഹരിദ്വാറില്‍നിന്നുള്ള ലോക്സഭാംഗമായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന് വേണ്ടി അടിത്തട്ടുമുതല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിെന അധികാരത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജേന്ദ്ര കുമാറിന് പുറമെ കൗണ്‍സലറായ രവീന്ദ്ര ഖന്നയാണ് കോണ്‍ഗ്രസിലെത്തിയവരില്‍ പ്രമുഖന്‍. റൂര്‍ക്കേ നഗര്‍ നിഗത്തിലെ കൗണ്‍സലറാണ് അദ്ദേഹം.
എ.ഐ.സി.സി ആസ്ഥാനത്തെത്തിയാണ് ഇവര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

No comments