Breaking News

യെദിയൂരപ്പയുടെ അടിതെറ്റല്‍, കാരണം മകന്‍റെ സമാന്തര സര്‍ക്കാർ..!! ബിജെപി എംഎൽഎമാർ..

 


ബംഗളൂരു: 'കര്‍ണാടകയില്‍ യെദിയൂരപ്പയുടെ മകനാണ്​ യഥാര്‍ഥ മുഖ്യമന്ത്രി' -യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്രക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച്‌​ കര്‍ണാടകയിലെ ബി.ജെ.പി നേതാക്ക​ള്‍ എഴുതിയ കത്തിലെ പരാമര്‍ശമായിരുന്നു ഇത്​. 2020 ഫെബ്രുവരിയിലാണ്​ ഈ കത്ത്​​ പുറത്തായത്​. യെദിയൂരപ്പയുടെ രാജി മുറവിളിയുടെ തുടക്കം അവിടെനിന്നായിരുന്നു.


കുടുംബത്തില്‍നിന്ന്​ തന്നെ ഉയരുന്ന അഴിമതി കഥകളായിരുന്നു 2011ലും യെദിയൂരപ്പയുടെ രാജിയിലേക്കെത്തിച്ചത്​. അന്ന്​ ബിസിനസ്​ ഇടപാടുകളായിരുന്നു അദ്ദേഹത്ത​ിന്‍റെ രാജി കാരണം.


ഓപ്പറേഷന്‍ താമരയിലൂടെ 2019ല്‍ അധികാരത്തിലെത്തിയതിന്​​ പിന്നാലെ കുടുംബാംഗങ്ങളുടെ കൊള്ളരുതായ്​മകള്‍ അദ്ദേഹത്തെ പ്രതിസന്ധിയിലാക്കികൊണ്ടിരുന്നു.


അധികാരത്തിലേറിയപ്പോഴും ഒഴിഞ്ഞപ്പോഴും യെദിയൂരപ്പക്കൊപ്പം നിഴലുപോലെ കൂടെ നിന്നിരുന്ന ബന്ധുവായ എന്‍.ആര്‍. സന്തോഷിനെതിരെയായിരുന്നു ആദ്യ ആരോപണം. തട്ടിക്കൊണ്ടുപോകല്‍, സ്​ത്രീധന പീഡനം, കൊലപാതക ശ്രമം തുടങ്ങിയ നിരവധി ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ സന്തോഷിന്‍റെ പങ്ക്​ പുറത്തുവന്നു. ഇതോടെ സന്തോഷില്‍നിന്നും അവരുടെ അനുയായികളില്‍നിന്നും​ യെദിയൂരപ്പ അകലം പാലിച്ചു. തുടര്‍ന്ന്​ സ്വകാര്യ വസതിയായ ബംഗളൂരുവിലെ ഡോളര്‍ കോളനിയില്‍നിന്ന്​ ഔദ്യോഗിക വസതിയിലേക്ക്​ താമസം മാറി. എന്നാല്‍, ഈ കൂടുമാറ്റത്തിലും യെദിയൂരപ്പയുടെ വീടും ഓഫിസും വാര്‍ത്തകളുടെ പരിധിക്ക്​ പുറത്തായിരുന്നില്ല. സന്തോഷിന്​ പകരം രണ്ടാമത്തെ മകന്‍ വിജയേന്ദ്ര വാര്‍ത്താതാരമായി.


കര്‍ണാടക ബി.ജെ.പിയുടെ വൈസ്​ പ്രസിഡന്‍റാണ്​ വിജയേന്ദ്ര. അഭിഭാഷകനായ വിജയേ​ന്ദ്ര സഹോദരനും ശിവമോഗ എം.പിയുമായ രാഘവേന്ദ്രയെക്കാള്‍ അധികാരമോഹിയും രാഷ്​​്ട്രീയത്തില്‍ സമര്‍ഥനുമായിരുന്നു. പ്രായം തളര്‍ത്താന്‍ തുടങ്ങിയതോടെ സംസ്​ഥാന ബി.ജെ.പിയ​ുടെയും തന്‍റെയും രാഷ്​ട്രീയ പിന്‍ഗാമിയായി വിജയേന്ദ്രയെ യെദിയൂരപ്പ മനസില്‍ കണ്ടു. വിശ്വസ്​തരായ ചില അനുയായികളില്‍ നിന്നൊഴികെ യെദിയൂരപ്പ അകലം പാലിച്ചപ്പോള്‍, വിജയേന്ദ്ര സമാന്തര സര്‍ക്കാര്‍ നടത്തു​ന്നുവെന്​ ബി.ജെ.പിയിലെ മറ്റു നേതാക്കള്‍ ആരോപണം ഉന്നയിച്ച്‌​ രംഗത്തെത്തി. എം.എല്‍.എമാരെ കൂടാതെ ​വിജയേന്ദ്രയുടെ ഭരണ ഇടപെടലിനെതിരെ മന്ത്രിമാരും രംഗത്തെത്തിയിരുന്നു. വി​ജയേന്ദ്ര നേരിട്ട്​ ഉദ്യോഗസ്​ഥരെ നിയന്ത്രിക്കുന്നുവെന്നായിരുന്നു ആരോപണം.


 

എം.എല്‍.എമാര്‍ക്ക്​ അനുവദിക്കുന്ന ഫണ്ട്​ തീരുമാനിക്കുന്നതുപോലും വിജയേന്ദ്രയായി. കൂടാതെ യെദിയൂരപ്പയെ കാണുന്നതില്‍നിന്ന്​ നിരവധി ബി.ജെ.പി നേതാക്കളെ മകന്‍ വിലക്കുകയും ചെയ്​തു. ബി.ജെ.പി നേതാക്കള്‍ ആരോപണം പരസ്യമായും രഹസ്യമായും ഉന്നയിക്കാന്‍ തുടങ്ങിയെങ്കിലും വിജയേന്ദ്രയെ ആശ്രയിക്കുന്നതില്‍നിന്ന്​ യെദിയൂരപ്പ പിന്മാറിയില്ല.


സംസ്​ഥാനത്തെ ബി.ജെ.പിയുടെ ഏറ്റവും ദുര്‍ബല പ്രദേശമായ പഴയ മൈസൂരു പ്രദേശത്ത്​ ബി.ജെ.പിയെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യവും വിജയേന്ദ്ര ഏറ്റെടുത്തു.


എന്നാല്‍, കെ.ആര്‍. പേട്ടയിലെ ഉപതെരഞ്ഞെടുപ്പ്​ ചുമതല വി​ജയേന്ദ്ര ഏറ്റെടുക്കുകയും ജെ.ഡി.എസ്​ കോട്ടയില്‍ ബി.ജെ.പി വിജയിക്കുകയും ചെയ്​തതോടെ യെദിയൂരപ്പയുടെ നിഴലില്‍നിന്ന്​ മകന്‍ പുറത്തുവരാന്‍ തുടങ്ങുകയായിരുന്നു.


കഴിഞ്ഞ മാസങ്ങളില്‍ യെദിയൂരപ്പയുടെ ദൂതനായി ഡല്‍ഹിയില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളെ സന്ദര്‍ശിക്കാനെത്തിയത്​ വിജയേന്ദ്രയായിരുന്നു. ജൂലൈ 23ന്​ പാര്‍ട്ടി നേതൃത്വത്തെ വിശ്വാസത്തിലെടുക്കാനായിരുന്നു ​വിജയേന്ദ്രയുടെ അവസാന ഡല്‍ഹി സന്ദര്‍ശനം. യെദിയൂരപ്പയുടെ രാജി അഭ്യൂഹങ്ങള്‍ പുറത്തുവന്നതോടെ യോഗങ്ങള്‍ സംഘടിപ്പിച്ച്‌​ പിന്തുണ നേടാനുള്ള തിരക്കിലായിരുന്നു വിജയേന്ദ്ര. അതിന്‍റെ ഭാഗമായി സുത്തൂര്‍, സിദ്ധഗംഗ, ഹിരിയൂര്‍, ചല്ലകേരെ, ചിത്രദുര്‍ഗ തുടങ്ങിയ ഇടങ്ങളില്‍ പിതാവിന്​ പിന്തുണ തേടി യോഗങ്ങള്‍ നടത്തി. ഇതൊന്നും ഫലിക്കാതെയായിരുന്നു യെദിയൂരപ്പയുടെ രാജിപ്രഖ്യാപനം.


മകനെ ആശ്രയിക്കു​േമ്ബാഴും സ്​ഥായിയായിരുന്നില്ല വി​ജയേ​ന്ദ്രയും യെദിയൂരപ്പയും തമ്മിലുള്ള ബന്ധം. 2010ല്‍ വി​ജയേന്ദ്രയോടും മകള്‍ ഉമാദേവിയോടും വീടുവിട്ടിറങ്ങണമെന്ന്​ യെദിയൂരപ്പ ആജ്ഞാപിച്ചിരുന്നു. സ്വാര്‍ഥരായ ആളുകളില്‍നിന്ന്​ അകലം പാലിക്കാനാണ്​ ഈ നീക്കമെന്നായിരുന്നു യെദിയൂരപ്പയുടെ അന്നത്തെ വാദം. എന്നാല്‍, നഷ്​ടമായ മുഖം തിരിച്ചെടുക്കാനുള്ള രാഷ്​ട്രീയ നീക്കമാ​ണിതെന്നായിരുന്നു രാഷ്​ട്രീയ എതിരാളികളുടെ പ്രതികരണം.


അധികാരത്തില്‍ അല്‍പ്പായുസ്​ മാത്രമായിരുന്നു യെദിയൂരപ്പക്ക്​​ ഇതുവരെ. 2010ല്‍ 40 കോടിയുടെ ഖനന അഴിമതിക്കഥയാണ്​ പുറത്തുവന്നത്​. യെദിയൂരപ്പയുടെ രണ്ടുമക്കള്‍, മരുമകന്‍ എന്നിവരും കേസിലെ പ്രതികളായിരുന്നു. 2011ല്‍ യെദിയൂരപ്പ ജയില്‍ വാസവും അനുഭവിച്ചു.


2008-11 കാലയളവില്‍ കര്‍ണാടക മുഖ്യമന്ത്രിയായിരിക്കേ അനധികൃതമായി ഖനന ലൈസന്‍സ്​ അനുവദിച്ചതുവഴി യെദിയൂരപ്പയും കുടുംബവും 40 കോടി രൂപ സമ്ബാദിച്ചെന്നായിരുന്നു കേസ്​. ഇതുമൂലം സര്‍ക്കാറിന്​ കോടികളുടെ നഷ്​ടമുണ്ടായെന്നുമായിരുന്നു കണ്ടെത്തല്‍​. 2016ല്‍ ഈ കേസില്‍ യെദിയൂരപ്പ​ അടക്കം 13 പേരെ സി.ബി.ഐ കോടതി വെറുതെ വിടുകയും ചെയ്​തിരുന്നു.


പാര്‍ട്ടിയിലെ മറ്റു നേതാക്കള്‍ ഒന്നടങ്കം മകനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തി​യപ്പോഴും യെദിയൂരപ്പയുടെ മൗനമാണ്​ ഇ​േപ്പാള്‍ തിരിച്ചടിയായത്​. മകനെ ത​െന്‍റ രാഷ്​ട്രീയ പിന്‍ഗാമിയായി അവരോധിക്കാന്‍ ഒരുക്കുന്നതിനിടെയാണ്​ ഈ ആഘാതം.

No comments