തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും രാഹുല്‍ ഗാന്ധിയും തമ്മില്‍ കൂടിക്കാഴ്ച; ആകാംക്ഷയില്‍ രാഷ്ട്രീയ നിരീക്ഷകർ..!! ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവയിലും..
ന്യൂഡല്‍ഹി: യു.പി, പഞ്ചാബ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ വസതിയില്‍ വെച്ചായിരുന്നു ചര്‍ച്ച നടത്തിയത്. മുതിര്‍ന്ന നേതാക്കളായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, പഞ്ചാബിന്‍റെ ചുമതലയുള്ള ഹരീഷ് റാവത്ത് എന്നിവരും ചര്‍ച്ചയില്‍ പങ്കാളിയായി.
കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളും പഞ്ചാബിലെ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് വഴക്കിന് പരിഹാരം കാണലുമാണ് ലക്ഷ്യമെന്ന് പറയപ്പെടുന്നു.കഴിഞ്ഞയാഴ്ച പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ ഡല്‍ഹിയിലെ വസതിയായ കപൂര്‍ത്തല ഹൗസില്‍ പ്രശാന്ത് കിഷോര്‍ സന്ദര്‍ശിച്ചിരുന്നു.
പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും നവ്‌ജ്യോത് സിങ് സിദ്ധുവും തമ്മില്‍ അത്ര രസത്തിലല്ല. ഇവര്‍ക്കിടയിലുള്ള പ്രശ്‌നം കോണ്‍ഗ്രസിന് തലവേദനയായി മാറിയിട്ടുണ്ട്. രാഹുല്‍ഗാന്ധി-പ്രശാന്ത് കിഷോര്‍ ചര്‍ച്ചയില്‍ ഇത് പ്രധാന വിഷയമായതായാണ് സൂചന.
യു.പി ഇലക്ഷന്റെ മുന്നോടിയായി രണ്ട് ആഴ്ച മുമ്ബ് എന്‍.സി.പി നേതാവ് ശരത് പവാറുമായി പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അടച്ചിട്ട മുറിയില്‍ ഏകദേശം രണ്ടര മണിക്കൂറോളം ചര്‍ച്ച നീണ്ടിരുന്നു. ഇതിന് മുമ്ബും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷം എന്നതാണ് ശരത് പവാറിന്‍റെ ലക്ഷ്യം. എന്നാല്‍, കോണ്‍ഗ്രസിനെ ഒഴിവാക്കിയാണ് പവാര്‍ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചത്.

No comments