Breaking News

ബൊമ്മെയെ വെച്ച് യെഡ്ഡി തുടരും..?? ചരടിപ്പോഴും യെദ്യൂരപ്പയുടെ കൈകളിൽ..!! വിമതർക്ക് വൻ തിരിച്ചടി..

 


ബി.എസ്​. യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രി സ്​ഥാനം ഒഴിഞ്ഞതിന്​ തൊട്ടുപിന്നാലെ അഭി​പ്രായ വ്യത്യാസങ്ങളേ​തുമി​ല്ലാതെയായിരുന്നു ബസവരാജ്​ ബൊമ്മയുടെ സ്​ഥാനാരോഹണം. കര്‍ണാടകയില്‍ ലിംഗായത്ത്​ രാഷ്​ട്രീയത്തില്‍ ചുറ്റിപ്പറ്റി ബി.ജെ.പി കരു ഉറപ്പിക്കുന്നുവെന്നതിന്‍റെ ഉത്തമ ഉദാഹരണം കൂടിയാണ്​ പുതിയ മു​ഖ്യമന്ത്രി സ്​ഥാനം.


ലിംഗായത്ത്​ സമുദായത്തെ രാഷ്​ട്രീയമായും സാമ്ബത്തികമായും സ്വാധീനിക്കാന്‍ കഴിയുന്ന നേതാവാകണം മുഖ്യമന്ത്രിയ​ാകേണ്ടതെന്ന ബി.ജെ.പിയുടെ കണക്കുകൂട്ടലുകള്‍ തെറ്റുകയും ചെയ്​തില്ല. കാരണം യെദിയൂരപ്പയെ പടിയിറക്കിയ നടപടിയില്‍ എതിര്‍പ്പറിയിച്ച ലിംഗായത്ത്​ മഠാധിപതികള്‍ ബൊമ്മൈയുടെ മുഖ്യമന്ത്രി സ്​ഥാനത്തോടെ അടങ്ങുകയായിരുന്നു


ലിംഗായത്ത്​ നേതാവ്​ തന്നെ മുഖ്യമന്ത്രിയാകണമെന്ന്​ ലിംഗായത്ത്​ സമുദായം വാശിപിടിച്ചിരുന്നു.


സംസ്​ഥാന ജനസംഖ്യയില്‍ 16 ശതമാനമാണ്​ ലിംഗായത്ത്​ സമുദായം. അതിനാല്‍ തന്നെ കര്‍ണാടക നിയമസഭയിലെ മുഖ്യ സാന്നിധ്യവും ലിംഗായത്തി​േന്‍റതാണ്​. ലിംഗായത്ത്​ നേതാവ്​ എന്നതോടൊപ്പം യെദിയൂരപ്പയോട്​ ഏറ്റവും അടുത്ത വ്യക്തിത്വമെന്ന പരിഗണനയും ബൊമ്മൈക്ക്​ തുണയാകുകയായിരുന്നു. യെദിയൂരപ്പ മന്ത്രിസഭയില്‍ ആഭ്യന്തരം, നിയമം, പാര്‍ലമെന്‍ററി കാര്യം എന്നിവ കൈകാര്യം ചെയ്​തത്​ 61കാരനായ ബൊമ്മൈയായിരുന്നു.


പ്രഫഷനില്‍ മെക്കാനിക്കല്‍ എന്‍ജിനീയറാണ്​ ബൊമ്മൈ. ​പുണെയിലെ ടെല്‍കോ കമ്ബനിയിലാണ്​ കരിയറിന്‍റെ തുടക്കം. ശേഷം ടാറ്റാ മോ​ട്ടോര്‍സിലെ എന്‍ജിനീയറായി. പിന്നീട്​ ജനതാ ദള്‍ യുനൈറ്റഡിലൂടെ (ജെ.ഡി.യു) രാഷ്​ട്രീയത്തിലേക്കിറങ്ങി. 1995ല്‍ ജെ.ഡി.യുവിന്‍റെ ജനറല്‍ സെക്രട്ടറി പദത്തിലെത്തി. 1996ല്‍ മുഖ്യമന്ത്രി ജെ.എച്ച്‌​. പ​േട്ടലിന്‍റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി ചുമതലയേറ്റു. 1998ല്‍ കര്‍ണാടക നിയമസഭയില്‍ അംഗമായി. 2004ല്‍ ധാര്‍വാഡില്‍നിന്നും മണ്ഡലത്തില്‍നിന്ന്​ നിയമസഭയിലെത്തി. ജെ.ഡി.യുവില്‍നിന്ന്​ 2008ലാണ്​ ബൊമ്മൈയുടെ ബി.ജെ.പി പ്ര​േവശനം.


പിന്നീട്​ ഷിഗ്ഗോണില്‍നിന്ന്​ മൂന്നുതവണയാണ്​ അദ്ദേഹം നിയമസഭയിലെത്തിയത്​. 2008, 2013, 2018 എന്നീ വര്‍ഷങ്ങളിലായിരുന്നു ഇത്​. മുന്‍ മന്ത്രിസഭയില്‍ ജലവിഭവ വകുപ്പും ബൊമ്മൈ കൈകാര്യം ചെയ്​തു.


ഇപ്പോള്‍, പിതാവിന്‍റെ പാതയില്‍ മുഖ്യമന്ത്രി സ്​ഥാന​ത്തെത്തിയിരിക്കുകയാണ്​ ബൊമ്മൈ. കര്‍ണാടക മുഖ്യമന്ത്രി എസ്​.ആര്‍. ബൊമ്മൈയുടെ മകനാണ്​ ബസവരാജ ബൊമ്മൈ. പിതാവില്‍നിന്നായിരുന്നു രാഷ്​ട്രീയത്തിന്‍റെ ആദ്യ പാഠങ്ങള്‍ അദ്ദേഹം കരസ്​ഥമാക്കിയത്​. ബി.ജെ.പി പ്രത്യയശാസ്​ത്രത്തിന്‍റെ അടിവേരുകളില്ലാത്ത ബി.ജെ.പിയുടെ മുഖ്യമന്ത്രിയാകും ബൊ​െമ്മെ

No comments