Breaking News

ഇന്ത്യയില്‍നിന്ന്​ ഖത്തറിലേക്ക്​ യാത്രക്കാരുടെ എണ്ണം കൂടിയതോടെ കൂടുതല്‍ സര്‍വിസുകളുമായി എയര്‍ ഇന്ത്യ

 


ദോഹ: ഇന്ത്യയില്‍നിന്ന്​ ഖത്തറിലേക്ക്​ യാത്രക്കാരുടെ എണ്ണം കൂടിയതോടെ കൂടുതല്‍ സര്‍വിസുകളുമായി എയര്‍ ഇന്ത്യ. ആഗസ്​റ്റ്​ ഒന്നു മുതല്‍ ഒക്​ടോബര്‍ 29 വരെ ​​മുംബൈ, ഹൈദരാബാദ്​, കൊച്ചി എന്നീ നഗരങ്ങളിലേക്കാണ്​ ആഴ്​ചയില്‍ രണ്ട്​ സര്‍വീസുകള്‍ കൂടി വര്‍ധിപ്പിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്​. നിലവിലെ സര്‍വിസുകള്‍ക്ക്​ പുറമെയാണ്​ ആഗസ്​റ്റ്​ ഒന്നുമുതലുള്ള അധിക സര്‍വിസുകള്‍. തിങ്കളാഴ്​ച മുതല്‍ ​ബുക്കിങ്​ ആരംഭിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു.


ഖത്തറില്‍ ഓണ്‍ അറൈവല്‍ വിസ പ്രാബല്യത്തില്‍ വന്നതോടെ, സൗദി, യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക്​ പോകാനുള്ള യാത്രക്കാരുടെ തിരക്ക്​ കൂടിയ പശ്ചാത്തലത്തിലാണ്​ സര്‍വിസ്​ വര്‍ധിപ്പിക്കാനുള്ള നീക്കം.

No comments