വീണ്ടും കോൺഗ്രസിനെ വിരട്ടി എ.വി.ഗോപിനാഥ്..!! കോണ്‍ഗ്രസ് വിടുമെന്ന് സൂചന..?? സ്വീകരിക്കാനൊരുങ്ങി സിപിഎം.. നാളെ രാവിലെ 11ന്
ഡി.സി.സി പുനഃസംഘടനയെ തുടര്‍ന്ന് കോണ്‍ഗ്രസിലുണ്ടായ പ്രതിഷേധങ്ങള്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കും.
പാലക്കാട് ഡി.സി.സി അദ്ധ്യക്ഷ സ്ഥാനം ലഭിക്കാതിരുന്ന എ.വി.ഗോപിനാഥ് പാര്‍ട്ടി വിട്ടേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍, നാളെ രാവിലെ എ.വി. ഗോപിനാഥ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുൂണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന പെരിങ്ങോട്ടുകുറിശ്ശിയിലെ 11 പഞ്ചായത്ത് അംഗങ്ങളും ഗോപിനാഥിനൊപ്പം പാര്‍ട്ടി വിട്ടേക്കും. ഗോപിനാഥിനൊപ്പം ഉറച്ച് നില്‍ക്കുമെന്നും അദ്ദേഹമെടുക്കുന്ന ഏത് തീരുമാനവും ഉള്‍ക്കൊള്ളുമെന്നും ഇവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
എ.തങ്കപ്പനെയാണ് ഡി.സി.സി അധ്യക്ഷനായി തിരഞ്ഞെടുത്തിട്ടുള്ളത്. . പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് അംഗങ്ങളുമായും തന്നെ അനുകൂലിക്കുന്ന മറ്റുനേതാക്കളേയും കണ്ട ശേഷമാണ് ഗോപിനാഥ് വാര്‍ത്താസമ്മേളനം വിളിച്ചത്.
അതേസമയം കോണ്‍ഗ്രസ് വിട്ടാല്‍ ഗോപിനാഥിനെ പാര്‍ട്ടിയിലെത്തിക്കാന്‍ സി.പി.എം നീക്കങ്ങള്‍ സജീവമാക്കി. സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ എ.കെ.ബാലനും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇത് സംബന്ധിച്ച് സൂചനകള്‍ നല്‍കിയിരുന്നു. കോണ്‍ഗ്രസ് അതിന്റെ നാശത്തിലേക്ക് എത്തിയിരിക്കുന്നു. അതുകൊണ്ട് പല സ്ഥലത്തും കോണ്‍ഗ്രസ് പൊട്ടിത്തെറിക്കാന്‍ പോവുകയാണ്. അതിന്റെ തുടക്കം പാലക്കാട്ടായിരിക്കുമെന്നാണ് തോന്നുന്നതെന്നും ബാലന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു,

No comments