Breaking News

ഇതുവരെ രാജ്യത്ത് 3.26 കോടി പേ‌ര്‍ രോഗബാധിതരായി

 




ഇതുവരെ രാജ്യത്ത് 3.26 കോടി പേ‌ര്‍ രോഗബാധിതരായി. ഇതില്‍ 3.18 കോടി പേര്‍ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 97.53 ശതമാനമായി.

രാജ്യത്ത് രോഗം സ്ഥിരീകരിച്ച്‌ ചികിത്സയില്‍ കഴിയുന്നത് 3,68,558 പേരാണ്. ആകെ മരണമടഞ്ഞവര്‍ 4,37,830 പേരാണ്. 31,265 കേസുകള്‍ റിപ്പോ‌ര്‍‌ട്ട് ചെയ്‌ത കേരളമാണ് സംസ്ഥാനങ്ങളുടെ കണക്കില്‍ ഒന്നാമത്.

രോഗവ്യാപനം കുറയാത്തതിനാല്‍ സംസ്ഥാനത്ത് ഞായറാഴ്‌ചകളില്‍ ലോക്ഡൗണ്‍ ഏ‌ര്‍പ്പെടുത്തി. ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളും ഉണ്ടാകും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് യാത്രാ അനുമതി. എല്ലാ ദിവസവും രാത്രി 10 മുതല്‍ പുലര്‍ച്ചെ 6 വരെ രാത്രികാല കര്‍ഫ്യുവും ഏര്‍പ്പെടുത്തിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

No comments