കേരളത്തിന്റെ കോണ്‍ഗ്രസ് ചരിത്രത്തില്‍ ഇത്രയും വിശദമായി ചര്‍ച്ച നടക്കുന്നത് ഇതാദ്യമാണ്.
കേരളത്തിന്റെ കോണ്‍ഗ്രസ് ചരിത്രത്തില്‍ ഇത്രയും വിശദമായി ചര്‍ച്ച നടക്കുന്നത് ഇതാദ്യമാണ്. ഉമ്മന്‍ചാണ്ടിയോടും ചെന്നിത്തലയോടും രണ്ട് തവണ ചര്‍ച്ച നടത്തിയെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ആദ്യം താന്‍ കെപിസിസി പ്രസിഡന്റുമായും അതിന് ശേഷം എംഎല്‍എമാരുമായും പിന്നീട് എംപിമാരുമായും ചര്‍ച്ച നടത്തിയെന്ന് അറിയിച്ചു.
ഓരോ ജില്ലകളിലെയും കോണ്‍ഗ്രസ് നേതാക്കന്മാരുമായി പ്രത്യേകം ആശയവിനിമയം നടത്തിയതായി വി.ഡി സതീശന്‍ പറഞ്ഞു. കഴിഞ്ഞ 18 വര്‍ഷം ചെയ്‌തതുപോലെയല്ല ഡിസിസി അദ്ധ്യക്ഷന്മാരെ തിരഞ്ഞെടുത്തതെന്നും കെ.സുധാകരനും താനും ഒരു മൂലയില്‍ മാറിയിരുന്ന് ചര്‍ച്ച നടത്തിയല്ല ലിസ്‌റ്റ് പ്രഖ്യാപിച്ചതെന്നും വി.ഡി സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ എല്ലാവരെയും തൃപ്‌തിപ്പെടുത്തി ലിസ്‌റ്റിറക്കാന്‍ കഴിയുമോ? ജനാധിപത്യപരമായ ചിട്ടവട്ടങ്ങളിലൂടെയാണ് ചെയ്‌തത്. പ്രതിപക്ഷനേതാവ് പറഞ്ഞു. ചിലര്‍ ഇവരെക്കൊണ്ട് കഴിയുന്നതല്ല ലിസ്‌റ്റ് പുറത്തിറങ്ങുന്നത് വൈകുന്നു എന്ന് പ്രചരിപ്പിച്ചു. ഈ പറഞ്ഞവര്‍ സ്ഥാനത്തിരുന്നപ്പോള്‍ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ വൈകിയാണ് ലിസ്‌റ്റിറങ്ങിയതെന്ന് സതീശന്‍ സൂചിപ്പിച്ചു.
പരാതിയുളള നേതാക്കള്‍ എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറുമായും രാഹുല്‍ ഗാന്ധിയുമായും ചര്‍ച്ച നടത്തി. പ്രശ്‌നത്തില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പരസ്യപ്രതികരണത്തിന് മുതിരരുതായിരുന്നെന്ന് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

No comments