Breaking News

അടിയടങ്ങാതെ പഞ്ചാബ്​ കോണ്‍ഗ്രസ്​; അമരീന്ദര്‍ സിങ്ങിനെതിരെ രാജിയാവശ്യപ്പെട്ട് മന്ത്രിമാര്‍ ഉള്‍പ്പടെ 34 കോണ്‍ഗ്രസ് എംഎല്‍എമാർ..

 


പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരെ പടനീക്കവുമായി നാലു മന്ത്രിമാരും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമടങ്ങുന്ന സംഘം രംഗത്ത്.


ഇവര്‍ ഹൈകമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ നീക്കം തുടങ്ങി. 2017ലെ തെരഞ്ഞെടുപ്പ്​ വാഗ്​ദാനങ്ങള്‍ പാലിച്ചില്ലെന്നും അമരീന്ദറി​‍െന്‍റ കീഴില്‍ അവ പാലിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെന്നുമാണ്​ സംഘത്തി​‍െന്‍റ വിമര്‍ശനം.


നിരവധി ഭരണകക്ഷി എം.എല്‍.എമാരും തെരഞ്ഞെടുപ്പ്​ വാഗ്​ദാനലംഘനം ചൂണ്ടിക്കാട്ടി രംഗത്തുണ്ട്​. പ്രശ്​നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിക്ക്​ കഴിയില്ലെന്ന്​ ഉറപ്പുള്ളതിനാലാണ്​ ഹൈകമാന്‍ഡിനെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന്​ മന്ത്രി ചരണ്‍ജിത്ത്​ സിങ്​ ചന്നി പറഞ്ഞു. നിരവധി എം.എല്‍.എമാര്‍ ഒത്തുകൂടിയ ശേഷമാണ്​ ഹൈകമാന്‍ഡിനെ കാണാന്‍ ധാരണയായത്​.


നവജ്യോത്​ സിങ്​ സിദ്ദുവിനെ സംസ്​ഥാന അധ്യക്ഷനാക്കി പ്രശ്​നങ്ങള്‍ പരിഹരിക്കാനുള്ള ​നീക്കം ഫലിച്ചില്ലെന്ന സൂചനയാണ്​ പുറത്തുവരുന്നത്​. ഇത്​ പഞ്ചാബ്​ കോണ്‍ഗ്രസിനെ കൂടുതല്‍ അപകടസന്ധിയിലാക്കും.

No comments