Breaking News

പാ​ല​ക്കാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ആ​രാ​യി​രി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ ത​ര്‍​ക്കം രൂ​ക്ഷം..!! മു​തി​ര്‍​ന്ന നേ​താ​വ് എ ​ത​ങ്ക​പ്പ​ന്‍, വി.​ടി ​ബ​ല്‍​റാം എ​ന്നി​വ​രു​ടെ പേരുകള്‍ക്ക് മുന്‍ഗണന..

 


പാലക്കാട് ഡിസിസി പ്രസിഡന്‍റ് ആരായിരിക്കണമെന്ന കാര്യത്തില്‍ തര്‍ക്കം രൂക്ഷം.


എ. ​തങ്കപ്പനും, വി.​ടി ​ബ​ല്‍​റാ​മും അ​ന്തി​മ​പ​ട്ടി​ക​യി​ല്‍. മ​റ്റ് ജി​ല്ല​ക​ളി​ലെ​ല്ലാം പ്ര​സി​ഡ​ന്‍റി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഏ​ക​ദേ​ശ ധാ​ര​ണ​യാ​യെ​ങ്കി​ലും പാ​ല​ക്കാ​ട്ട് നാ​ല് പേ​ര്‍​ക്ക് വേ​ണ്ടി​യു​ള്ള ച​ര​ടു​വ​ലി​ക​ളാ​ണ് മു​റു​കു​ന്ന​ത്.


എ.​ ത​ങ്ക​പ്പ​ന്‍, എ.​വി.​ഗോ​പി​നാ​ഥ്, വി.​ടി ബ​ല്‍​റാം എ​ന്നി​വ​ര്‍​ക്ക് വേ​ണ്ടി​യു​ള്ള ച​ര​ടു​വ​ലി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ഗ്രൂ​പ്പ് മാ​നേ​ജ​ര്‍​മാ​ര്‍ സ​ജീ​വ​മാ​ക്കി​യ​ത്. സി.​വി ​ബാ​ല​ച​ന്ദ്ര​നു വേ​ണ്ടി​യും ആ​ളു​ക​ള്‍ രം​ഗ​ത്തു​ണ്ട്. നി​ല​വി​ല്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്കെ​തി​രെ ചേ​രി​തി​രി​ഞ്ഞ് ശ​ക്ത​മാ​യ എ​തി​ര്‍​പ്പു​ക​ളും ഉ​യ​രു​ന്നു​ണ്ട്.


ഗ്രൂ​പ്പി​ന് ഉ​പ​രി​യാ​യി സ​ര്‍​വ​സ​മ്മ​ത​നാ​യ ഒ​രാ​ളെ ചൂ​ണ്ടി​ക്കാ​ണി​ക്കാ​ന്‍ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍​ക്കും ക​ഴി​യു​ന്നി​ല്ല. എ.​വി.​ഗോ​പി​നാ​ഥി​നെ ഇ​ത്ത​ര​ത്തി​ല്‍ പ​റ​യു​ന്നു​ണ്ട​ങ്കി​ലും ക​ടു​ത്ത എ​തി​ര്‍​പ്പാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ​യും ഉ​യ​ര്‍​ന്നു വ​രു​ന്ന​ത്.


വി.​കെ.​ശ്രീ​ക​ണ്ഠ​ന്‍ എം​പി രാ​ജി​വ​ച്ച്‌ മൂ​ന്നു മാ​സ​മാ​യി​ട്ടും പ്ര​സി​ഡ​ന്‍റി​നെ തി​ര​ഞ്ഞെ​ടു​ക്കാ​ത്ത​ത് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യാ​കെ ബാ​ധി​ച്ചി​ട്ടു​ണ്ട്. മു​തി​ര്‍​ന്ന നേ​താ​വ് എ.​ത​ങ്ക​പ്പ​ന്‍, യു​വ നേ​താ​വ് വി.​ടി.​ബ​ല്‍​റാം എ​ന്നി​വ​രു​ടെ പേ​രാ​ണു പ്ര​ധാ​ന​മാ​യും പ​രി​ഗ​ണി​ക്കു​ന്ന​ത്.


തി​ര​ഞ്ഞെ​ടു​പ്പി​നു മു​ന്‍​പ് പാ​ര്‍​ട്ടി​യി​ല്‍ ക​ലാ​പ​ക്കൊ​ടി ഉ​യ​ര്‍​ത്തി​യ എ.​വി.​ഗോ​പി​നാ​ഥി​നെ അ​ധ്യ​ക്ഷ​നാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​ര്‍ രം​ഗ​ത്തു​ണ്ട​ങ്കി​ലും ഇ​തി​ന് സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണ്. അ​ദ്ദേ​ഹ​ത്തെ പ​രി​ഗ​ണി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒ​ട്ടേ​റെ പേ​ര്‍ എ​ഐ​സി​സി​ക്കും കെ​പി​സി​സി​ക്കും പ​രാ​തി​ക​ള​യ​ച്ചി​ട്ടു​ണ്ട്.


എ.​ത​ങ്ക​പ്പ​നു വേ​ണ്ടി​യും സ​ജീ​വ​മാ​യി നേ​താ​ക്ക​ള്‍ രം​ഗ​ത്തു​ണ്ടെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ​യും നേ​തൃ​ത്വ​ത്തി​ന് പ​രാ​തി​ക​ള്‍ ഏ​റെ പോ​യി​ട്ടു​ണ്ട്. മു​ന്‍ എം​എ​ല്‍​എ വി.​ടി.​ബ​ല്‍​റാ​മി​നെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ക്കു​ന്ന​തി​നെ​തി​രാ​യി പ​റ​യു​ന്ന​ത് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ന​രം​ഗ​ത്ത് ജി​ല്ല​യി​ലു​ട​നീ​ളം ബ​ന്ധ​മി​ല്ല​ന്ന​താ​ണ്.


സി.​ച​ന്ദ്ര​ന്‍, പി.​ബാ​ല​ഗോ​പാ​ല്‍ എ​ന്നി​വ​യാ​ണു മ​റ്റു പേ​രു​ക​ള്‍. ആ​രെ​യെ​ങ്കി​ലും ഒ​ഴി​വാ​ക്ക​ണ​മെ​ന്നോ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നോ താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ല്ലെ​ന്ന് വി.​കെ.​ശ്രീ​ക​ണ്ഠ​ന്‍ എം​പി പ​റ​ഞ്ഞു. എ​ന്നാ​ല്‍ നി​ര്‍​ണാ​യ​ക ഘ​ട്ട​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യും ദു​ര്‍​ബ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത​വ​രെ ചു​മ​ത​ല ഏ​ല്‍​പി​ക്കു​ന്ന​ത് ആ​ലോ​ചി​ച്ചു വേ​ണ​മെ​ന്നാ​ണ് ത​ന്‍റെ നി​ല​പാ​ടെ​ന്ന് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട​ന്നും വി.​കെ.​ശ്രീ​ക​ണ്ഠ​ന്‍ പ​റ​ഞ്ഞു.


എ​ന്നാ​ല്‍ ഇ​ത് എ.​വി ​ഗോ​പി​നാ​ഥി​നെ​തി​രെ​യു​ള്ള നീ​ക്ക​മാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. അ​തേ സ​മ​യം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ത​നി​ക്ക് ഉ​മ്മ​ന്‍ ചാ​ണ്ടി​യും കെ.​സു​ധാ​ക​ര​നും ന​ല്‍​കി​യ ഉ​റ​പ്പു​ക​ള്‍ പാ​ലി​ക്ക​പ്പെ​ടു​മെ​ന്ന ശു​ഭ പ്ര​തീ​ക്ഷ​യി​ലാ​ണ് എ.​വി ​ഗോ​പി​നാ​ഥ്.

No comments