Breaking News

66ല്‍ നിന്ന് 24 ശതമാനത്തിലേക്ക്..!! ഒരു വര്‍ഷത്തിനിടെ മോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു.. രാഹുൽ ഗാന്ധിയുടെ..




ന്യൂഡല്‍ഹി: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി സര്‍വേ.


ഇന്ത്യ ടുഡേയുടെ ' മൂഡ് ഒഫ് ദി നേഷന്‍' സര്‍വേ തിങ്കളാഴ്ചയാണ് പുറത്തുവിട്ടത്. സര്‍വേ പ്രകാരം കഴിഞ്ഞ ഓഗസ്റ്റില്‍ 66 ശതമാനമായിരുന്ന മോദിയുടെ ജനപ്രീതി 2021 ഓഗസ്റ്റ് ആയപ്പോള്‍ 24 ശതമാനമായി കുറഞ്ഞു. രാജ്യത്തെ കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയതാണ് ജനപ്രീതി കുറയാന്‍ കാരണം.


മോദിയ്ക്ക് ശേഷം ആര് പ്രധാനമന്ത്രിയാകണമെന്ന ചോദ്യത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് മുന്നില്‍. പതിനൊന്ന് ശതമാനം പേരാണ് അദ്ദേഹത്തെ പിന്തുണച്ചത്. കഴിഞ്ഞ വര്‍ഷം മൂന്ന് ശതമാനമായിരുന്നു യോഗിയ്ക്ക് ഉണ്ടായിരുന്നത്.


ജനപ്രീതിയില്‍ യോഗി ആദിത്യനാഥിന് തൊട്ടുപിന്നില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ്. 10 ശതമാനം പേരാണ് അദ്ദേഹത്തെ പിന്തുണച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അദ്ദേഹത്തിന്റെ ജനപ്രീതി എട്ട് ശതമാനമായിരുന്നു.



ജൂലായ് മാസം 10നും 22നും ഇടയിലായിരുന്നു സര്‍വേ സംഘടിപ്പിച്ചത്. 19 സംസ്ഥാനങ്ങളിലെ 115 പാര്‍ലമെന്റ് മണ്ഡലങ്ങളിലും 230 നിയമസഭാ മണ്ഡലങ്ങളിലും നടന്ന സര്‍വേയില്‍ 14,599 പേര്‍ പങ്കെടുത്തു. ഗ്രാമീണമേഖലയില്‍ നിന്നുള്ള 71 ശതമാനം പേരും നഗര പ്രദേശത്തു നിന്ന് 29 ശതമാനം പേരുമാണ് പങ്കെടുത്തത്.

No comments