Breaking News

ഇപ്പോള്‍ ഈ തീരുമാനം എടുത്തില്ലെങ്കില്‍ പാര്‍ട്ടി രക്ഷപ്പെടില്ല..!! ഉറപ്പിച്ച്‌ നേതാക്കള്‍.., ഹൈക്കമാന്‍ഡും ഒപ്പം..

 


തിരുവനന്തപുരം: ഡിസിസി പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിച്ചാല്‍ കൂടുതല്‍ കടുത്ത നിലപാടിലേക്ക് നീങ്ങാന്‍ തീരുമാനിച്ചു എ -ഐ ഗ്രൂപ്പുകള്‍. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നിര്‍ദ്ദേശിച്ച പേരുകള്‍ക്കപ്പുറം കൂടുതല്‍ പേരുകള്‍ ഉള്‍പ്പെടുത്തിയതാണ് ഗ്രൂപ്പുകളുടെ രോഷത്തിന്‍റെ കാരണമായത്. നേതൃമാറ്റത്തിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസ്സില്‍ കൂടുതല്‍ ഒതുക്കപ്പെടുന്നുവെന്ന പരതഹിയും ഉയരുന്നു.


ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കുംമാണ് പരാതിഉന്നയിച്ചത്. സാധാരണ ഡിസിസി പുനഃസംഘടനാ ചര്‍ച്ചകളില്‍ കിട്ടിയ പരിഗണന കിട്ടാത്തതാണ് ഹൈക്കമാന്‍ഡിനോട് പരാതിപ്പെടാനുള്ള കാരണം. സ്വന്തം ജില്ലകളിലെ പുനഃസംഘടനയില്‍ ഇതുവരെ ഇരുനേതാക്കളുടേതുമായിരുന്നു അവസാന വാക്ക്.


ആലപ്പുഴയില്‍ ചെന്നിത്തല ബാബുപ്രസാദിന്‍റെ പേര് മുന്നോട്ട് വെച്ചപ്പോള്‍ കെ സി വേണുഗോപാലിന്‍റെ നോമിനിയായി എം ജെ ജോബിന്‍റെ പേരും പട്ടികയില്‍ ചേര്‍ത്തു. കോട്ടയത്ത് ഉമ്മന്‍ചാണ്ടി മൂന്നിലേറെ പേര് മുന്നോട്ട് വെച്ചെങ്കിലും പട്ടിക സമര്‍പ്പിക്കും മുമ്ബ് ആലോചിച്ചില്ലെന്നാണ് പ്രധാന പരാതി.


ദില്ലിയിലെ അന്തിമവട്ട ചര്‍ച്ചയിലേക്കും വിളിക്കാത്തതോടെയാണ് ഉമ്മന്‍ചാണ്ടിയുടേയും ചെന്നിത്തലയുടേയും രോഷം കൂട്ടിയത്. ദില്ലി ചര്‍ച്ചയ്ക്കിടെ ഉടന്‍ പട്ടിക നല്‍കാന്‍ ഹൈക്കമാന്‍ഡാണ് നിര്‍ദ്ദേശം വെച്ചതെന്നാണ് സതീശന്‍ അനുകൂലികളുടെ വിശദീകരണം. സാധ്യതാ പട്ടികയില്‍ വനിതയും പിന്നോക്ക വിഭാഗ പ്രതിനിധിയും ഇല്ലാത്തതും വിമര്‍ശനത്തിനിടയായിട്ടുണ്ട്. സാമുദായിക സമവാക്യങ്ങള്‍ പാലിക്കാന്‍ പട്ടികയില്‍ ചെറിയ മാറ്റങ്ങള്‍ വരാനും സാധ്യതയുണ്ട്.

No comments