കുട്ടികൾക്കുള്ള വാക്സിൻ ഉടൻ
2 വയസ് മുതല്‍ 18 വയസു വരെയുള്ള കുട്ടികള്‍ക്കായുള്ള ഭാരത് ബയോടെകിന്റെ കോവാക്സിന്‍ ട്രയല്‍ രണ്ട്, മൂന്ന് ഘട്ടങ്ങളിലാണ്. ടെസ്റ്റ് ട്രയല്‍ വിജയകരമായി പൂര്‍ത്തിയായാല്‍ വാക്സിനേഷന്‍ ഉടന്‍ ആരംഭിക്കാനാകുമെന്നും ഡോ. പ്രിയ ദേശീയ മാധ്യമത്തോട് പറഞ്ഞു.
ഇതിന് പുറമെ സൈഡസ് കാലിസസിന്റെ ഡി.എന്‍.എ വാക്സിന്‍ ഉടന്‍ ലഭ്യാമാക്കാനാകുമെന്നാണ് പ്രതീക്ഷ. ജെന്നോവ ബയോഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ എം-ആര്‍എന്‍എ വാക്സിന്‍, ബയോളജിക്കല്‍-ഇ വാക്സിന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ നോവോവാക്സ്, ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത മൂക്കിലൂടെ നല്‍കാവുന്ന ഇന്‍ട്രാ നാസല്‍ വാക്സിന്‍ എന്നിവയും വിതരണത്തിന് തയ്യാറാകുന്നതായും ഡോ പ്രിയ വ്യക്തമാക്കി. രാജ്യത്ത് 24 മണിക്കൂറിനിടെ 36401കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു.ഇന്നലത്തേതിലും 3.4 ശതമാനം കൂടുതല്‍ പോസിറ്റീവ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,23,22,258 ആയി. കേരളത്തിലാണ് ഏറ്റവും അധികം രോഗികള്‍.
No comments