ബി.ജെ.പി നേതാവിനെ ആക്രമിച്ച ശിവസേന പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയുടെ അനുമോദനം..!! സംഭവം ഇങ്ങനെ..
മഹാരാഷ്ട്രയിലെ താനെയില്‍ ബി.ജെ.പി നേതാവിനെ ആക്രമിച്ച ശിവസേന പ്രവര്‍ത്തകരെ പാര്‍ട്ടി നേതൃത്വത്തില്‍ അനുമോദിച്ചു.
ഉല്ലാസ് നഗറിലെ ബി.ജെ.പി കോര്‍പറേഷന്‍ മെമ്ബറായ പ്രദീപ് രാമചന്ദാനിയെ മര്‍ദിച്ചവരെയാണ് ശിവസേനയുടെ നേതൃത്വത്തില്‍ ആദരിച്ചത്.
12ഓളം പ്രവര്‍ത്തകരെയാണ് ശിവസേന ആദരിച്ചത്. പാര്‍ട്ടിക്ക് വേണ്ടി ചെയ്ത കാര്യത്തില്‍ അഭിമാനമുണ്ടെന്നും മാപ്പു പറയില്ലെന്നും ഇവര്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടി മേധാവിയും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയെ വിമര്‍ശിച്ചാല്‍ ഇനിയും മര്‍ദിക്കുമെന്നും ഇവര്‍ പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രദീപ് രാമചന്ദാനിയെ ശിവസേന പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഉദ്ധവ് താക്കറെയെ അടിക്കണമെന്ന പ്രസ്താവനയെ തുടര്‍ന്ന് കേന്ദ്ര മന്ത്രി നാരായണ്‍ റാണയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേനക്കാര്‍ ബി.ജെ.പി നേതാവിനെ മര്‍ദിച്ചത്.
മര്‍ദനത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രദീപ് രാമചന്ദാനിയുടെ ദേഹത്ത് മഷിയൊഴിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

No comments