Breaking News

ഛത്തിസ്​ഗഢ്​​ കോണ്‍ഗ്രസില്‍ പ്രതിസന്ധി..!! എം.എല്‍.​എ​മാ​രെ ഡ​ല്‍​ഹി​ക്കു വി​ളി​പ്പിച്ചു..

 


മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്​​ഥാ​ന്‍, പ​ഞ്ചാ​ബ്​ എ​ന്നിവക്കു പി​ന്നാ​ലെ ഛത്തി​സ്​​ഗ​ഢ്​​ കോൺഗ്രസിലും പ്രശ്നങ്ങൾ.


നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​യി​ച്ച​പ്പോ​ള്‍ ഉ​ണ്ടാ​ക്കി​യ ധാ​ര​ണ​യ​നു​സ​രി​ച്ച്‌​ മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ്​ ബാ​ഘേ​ല്‍ സ്​​ഥാ​നം വി​ട്ടു​ന​ല്‍​ക​ണ​മെ​ന്ന്​ ഊ​ഴം കാ​ത്തി​രി​ക്കു​ന്ന ടി.​എ​സ്.​ സി​ങ്​​ദേ​വ്​ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ്​ പ്ര​തി​സ​ന്ധി. നേ​തൃ​ത്വം പാ​ര്‍​ട്ടി എം.​എ​ല്‍.​എ​മാ​രെ അ​ഭി​പ്രാ​യ​മ​റി​യാ​ന്‍ ഡ​ല്‍​ഹി​ക്കു വി​ളി​ച്ചു. മു​ഖ്യ​മ​ന്ത്രി സ്​​ഥാ​ന​ത്തി​െന്‍റ കാ​ര്യ​ത്തി​ല്‍ തീ​ര്‍​പ്പി​ല്ലാ​തെ മ​ട​ക്ക​മി​ല്ലെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി സി​ങ്​​ദേ​വ്​ ഡ​ല്‍​ഹി​യി​ല്‍ ത​ങ്ങു​ക​യാ​ണ്.


ക​ഴി​ഞ്ഞ​ദി​വ​സം അ​ദ്ദേ​ഹ​ത്തി​നൊ​പ്പം രാ​ഹു​ല്‍ ഗാ​ന്ധി​യെ ക​ണ്ട ഭൂ​പേ​ഷ്​ ബാ​ഘേ​ല്‍ വീ​ണ്ടും നേ​തൃ​ത്വ​വു​മാ​യി ച​ര്‍​ച്ച​ക്ക്​ ഡ​ല്‍​ഹി​യി​ലെ​ത്തും. 2018ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞ​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി ആ​രാ​ക​ണ​മെ​ന്ന ത​ര്‍​ക്കം അ​വ​സാ​നി​പ്പി​ച്ച​ത്​ ര​ണ്ട​ര വ​ര്‍​ഷം ക​ഴി​യു​േ​മ്ബാ​ള്‍ സ്​​ഥാ​നം ത​നി​ക്ക്​ ന​ല്‍​കാ​മെ​ന്ന ഉ​റ​പ്പി​െന്‍റ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണെ​ന്ന്​ സി​ങ്​​ദേ​വ്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.


എ​ന്നാ​ല്‍ സം​സ്​​ഥാ​ന​ത്ത്​ അ​സ്​​ഥി​ര​ത ഉ​ണ്ടാ​ക്കാ​നാ​ണ്​ ചി​ല​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന്​ ബാ​ഘേ​ല്‍ പ്ര​തി​ക​രി​ച്ചു. ഹൈ​ക​മാ​ന്‍​ഡി​െന്‍റ ഏ​തു നി​ര്‍​ദേ​ശ​വും അ​നു​സ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​ടു​ത്ത വ​ര്‍​ഷം തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കേ​ണ്ട പ​ഞ്ചാ​ബി​ല്‍ മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍​സി​ങ്ങും പ്ര​തി​യോ​ഗി ന​വ​ജോ​ത്​​സി​ങ്​ സി​ദ്ദു​വു​മാ​യു​ള്ള പോ​ര്​ പാ​ര്‍​ട്ടി​യെ വ​ല്ലാ​തെ ബാ​ധി​ച്ചി​ട്ടു​ണ്ട്. അ​ത്​ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ച​ര്‍​ച്ച മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ട്​ മു​ന്നോ​ട്ടു പോ​കു​ന്ന​ത​ല്ലാ​തെ സ​മ​വാ​യം ഉ​ണ്ടാ​യി​ട്ടി​ല്ല.

No comments