കേന്ദ്ര മന്ത്രിയെ അറസ്റ്റ് ചെയ്തതിന് ഉദ്ധവ് താക്കറെ സര്‍ക്കാരിനോട് പകരം വീട്ടാനൊരുങ്ങി ബിജെപി..!! ഉദ്ധവിനെതിരേ കേസ്..??
കേന്ദ്ര മന്ത്രി നാരായണ്‍ റാണയെ അറസ്റ്റ് ചെയ്തതിന് ഉദ്ധവ് താക്കറെ സര്‍ക്കാരിനോട് പകരം വീട്ടാനൊരുങ്ങി ബിജെപി.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നടത്തിയ പരമാര്‍ശത്തിന് ഉദ്ധവിനെതിരേ കേസെടുക്കണ എന്നാവശ്യപ്പെട്ട് ബിജെപി പൊലീസില്‍ പരാതി നല്‍കി. മൂന്നു വര്‍ഷം മുമ്ബ് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഉദ്ധവിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് നാസിക്കില്‍ പരാതി നല്‍കിയിരിക്കുന്നത്.
ഉദ്ധവ് താക്കറെ, ഭാര്യ രശ്മി താക്കറെ, വരുണ്‍ സര്‍ദേശായി എന്നിവര്‍ക്കെതിരേ മൂന്നു പരാതികളാണ് ബിജെപി നേതാക്കള്‍ നല്‍കിയിരിക്കുന്നത്. യോഗി ആദിത്യനാഥ് ശിവജിയുടെ പ്രതിമയില്‍ ചെരിപ്പ് ധരിപ്പിച്ചു കൊണ്ട് ഹാരാര്‍പ്പണം നടത്തിയതിന് എതിരെയായിരുന്നു പരാമര്‍ശം.
ചെരിപ്പിട്ടു കൊണ്ട് ഹാരാര്‍പ്പണം നടത്തിയ ആളെ ചെരിപ്പു കൊണ്ട് അടിക്കണം എന്നായിരുന്നു ഉദ്ധവിന്റെ പ്രസംഗം. 2018 ല്‍ നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കമാണ് പരാതി നല്‍കിയിരിക്കുന്നത്.

No comments