Breaking News

ആരാണ് നാരായണ്‍ റാണെ..?? ശിവസേന​െക്കതിരെ കേന്ദ്രത്തിന്‍റെ തുറുപ്പ്​ ചീട്ട്​..!! കോൺഗ്രസ്സ് ശിവസേന വഴി..

 


ശി​വ​സേ​ന ത​ല​വ​നും മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​ദ്ധ​വ്​ താ​ക്ക​റെ​യേ​യും പാ​ര്‍​ട്ടി​യെ​യും നേ​രി​ടാ​ന്‍ ബി.​ജെ.​പി കേ​ന്ദ്ര നേ​തൃ​ത്വം ക​ണ്ടെ​ത്തി​യ തു​റു​പ്പു​ചീ​ട്ടാ​ണ്​ കേ​ന്ദ്ര​മ​ന്ത്രി നാ​രാ​യ​ണ്‍ റാ​ണെ.


1995ല്‍ ​ശി​വ​സേ​ന അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ള്‍ ര​ണ്ട​ര വ​ര്‍​ഷം മു​ഖ്യ​മ​ന്ത്രി​യും തു​ട​ര്‍​ന്ന്​ 2005 വ​രെ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ റാ​ണെ, ഉ​ദ്ധ​വ്​ താ​ക്ക​റെ​യു​മാ​യി ഉ​ട​ക്കി​യാ​ണ്​ പാ​ര്‍​ട്ടി​വി​ട്ട​ത്. ഉ​ദ്ധ​വ്​ പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ല്‍ എ​ത്തി​യ​ത്​ റാ​ണെ അം​ഗീ​ക​രി​ച്ചി​ല്ല. അ​ന്ന് മു​ത​ല്‍ ഉ​ദ്ധ​വി‍െന്‍റ​യും ശി​വ​സേ​ന​യു​ടെ​യും ക​ടു​ത്ത ശ​ത്രു​വാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ്​ സ​ര്‍​ക്കാ​റി​ല്‍ മ​ന്ത്രി​യാ​യ റാ​ണെ, ഭ​ര​ണം പോ​യ​തോ​ടെ കോ​ണ്‍​ഗ്ര​സും വി​ട്ടു.


കൊ​ങ്ക​ണി​ലും മും​ബൈ​യി​ലും ശി​വ​സേ​ന​ക്കും ഉ​ദ്ധ​വി​നും എ​തി​രെ ആ​ഞ്ഞ​ടി​ക്കാ​ന്‍ ബി.​ജെ.​പി​ക്ക്​ റാ​ണെ തു​ണ​യാ​യെ​ങ്കി​ലും പാ​ര്‍​ട്ടി അം​ഗ​ത്വം ന​ല്‍​കി​യി​ല്ല. പ്രാ​ദേ​ശി​ക പാ​ര്‍​ട്ടി രൂ​പ​വ​ത്​​ക​രി​ച്ച്‌​ ബി.​ജെ.​പി​യു​മാ​യി സ​ഖ്യ​ത്തി​ലാ​വു​ക​യാ​ണ്​ ചെ​യ്​​ത​ത്.


ന​ട​ന്‍ സു​ശാ​ന്ത്​ സി​ങ്ങ്​ രാ​ജ്​​പു​ത്, അ​ദ്ദേ​ഹ​ത്തി‍െന്‍റ മു​ന്‍ മാ​നേ​ജ​ര്‍ ദി​ശ സാ​ലി​യാ​ന്‍ എ​ന്നി​വ​രു​ടെ ആ​ത്മ​ഹ​ത്യ കൊ​ല​പാ​ത​ക​മാ​ണെ​ന്ന്​ പ​റ​ഞ്ഞും ഉ​ദ്ധ​വി‍െന്‍റ മ​ക​നും മ​ന്ത്രി​യു​മാ​യ ആ​ദി​ത്യ​ക്ക്​ പ​ങ്കു​ണ്ടെ​ന്ന്​ ആ​രോ​പി​ച്ചും റാ​ണെ വ​ലി​യ വി​വാ​ദം ഉ​യ​ര്‍​ത്തി​യി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ്​ റാ​ണെ​യെ ബി.​ജെ.​പി കേ​ന്ദ്ര​മ​ന്ത്രി​യാ​ക്കി​യ​ത്.

No comments