പഞ്ചാബില്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം സിദ്ധു..!! വിമര്‍ശനവുമായി അമരീന്ദറിന്റെ ഭാര്യ രംഗത്ത്..!! കോൺഗ്രസിന്റെ..
പഞ്ചാബില്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം പി.സി.സി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ധുവാണെന്ന് എം.പിയും മുഖ്യമന്ത്രി അമരീന്ദറിന്റെ ഭാര്യയുമായ പ്രണീത് കൗര്‍.
പാര്‍ട്ടിയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം പി.സി.സി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ധുവാണെന്ന് വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് എംപിയും മുഖ്യമന്ത്രി അമരീന്ദറിന്റെ ഭാര്യയുമായ പ്രണീത് കൗര്‍.
അനാവശ്യമായ വിവാദങ്ങള്‍ പാര്‍ട്ടിക്ക് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്നും അവര്‍ പറഞ്ഞു. പഞ്ചാബിന്റെ കുതിപ്പിനും പാര്‍ട്ടിയുടെ നിരവധി വിജയങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച അമരീന്ദറിനെ അവര്‍ പുകഴ്‌ത്തുകയും ചെയ്തു. പ്രശ്നങ്ങള്‍ക്ക് കാരണം പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തീര്‍ച്ചയായും അതേ എന്നായിരുന്നു കൗറിന്റെ മറുപടി. സിദ്ധുവും ഉപദേശകരുമാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്നും അവര്‍ ആരോപിച്ചു.
അമരീന്ദറിന്റെ പ്രവര്‍ത്തനത്തില്‍ ചിലര്‍ അസന്തുഷ്ടി പ്രകടിപ്പിച്ചു എന്ന് കരുതി അവരുടെ നിര്‍ദ്ദേശം അനുസരിച്ച് അദ്ദേഹം സ്ഥാനം ഒഴിയേണ്ട കാര്യമില്ല. പാര്‍ട്ടി ഹൈക്കമാന്‍ഡാണ് അത്തരം കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും പ്രണീത് കൗര്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയെ വിജയങ്ങളിലേക്ക് നയിക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടതെല്ലാം അദ്ദേഹം ചെയ്തുവെന്നും 2014ല്‍ ബിജെപി തരംഗം ആഞ്ഞടിച്ചപ്പോള്‍ അരുണ്‍ ജയ്റ്റിലിയെ അമൃത്സറില്‍ അദ്ദേഹം പരാജയപ്പെടുത്തിയെന്നും പ്രണീത് കൗര്‍ പറഞ്ഞു. പഞ്ചാബ് സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളേയും വികസനത്തിന്റെ പാതയില്‍ മുന്നോട്ട് നയിക്കാന്‍ അദ്ദേഹത്തിനായെന്നും പ്രണീത് കൗര്‍ വ്യക്തമാക്കി.
വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ അമരീന്ദര്‍ പരാജയമാണെന്ന് ആരോപണം ഉന്നയിച്ച് നാല് മന്ത്രിമാരും ചില എംഎല്‍എമാരും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തുണ്ട്.

No comments