പഞ്ചാബ് മുഖ്യമന്ത്രിയുടെ ഉപദേശക സ്ഥാനത്ത് നിന്ന് പ്രശാന്ത് കിഷോര്‍ രാജിവെച്ചു..
ഛണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്‍റെ ഉപദേശക സ്ഥാനത്ത് നിന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ രാജിവെച്ചു. പഞ്ചാബ് മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ പൊതുജീവിതത്തില്‍ നിന്ന് താല്‍കാലികമായി ഇടവേളയെടുക്കുകയാണെന്ന് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കുന്നു. ഭാവി പരിപാടികള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച നടത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ പരന്നത്. പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തിയെന്നാണ് വിവരം.
എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുമുള്ള ഉറപ്പും കോണ്‍ഗ്രസ് നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്കായി തന്ത്രങ്ങളൊരുക്കിയത് പ്രശാന്ത് കിഷോറായിരുന്നു. തുടര്‍ന്ന് പദവി പ്രശാന്ത് ഒഴിഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്ബ് പ്രശാന്ത് കിഷോര്‍ ജെ.ഡി.യുവില്‍ ചേര്‍ന്നെങ്കിലും നിതീഷ് കുമാറുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് പാര്‍ട്ടിവിട്ടു.

No comments