കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ് അതിര്‍ത്തിയില്‍ കര്‍ണാടക ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : അന്തര്‍ സംസ്ഥാന യാത്രകള്‍ സംബന്ധിച്ച കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ് അതിര്‍ത്തിയില്‍ കര്‍ണാടക ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം സംസ്ഥാനത്തിന് അകത്തേക്കും പുറത്തേയ്ക്കുമുള്ള യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അതിര്‍ത്തികള്‍ അടയ്ക്കാന്‍ പാടില്ല. കര്‍ണാടക സര്‍ക്കാറിന്റെ നടപടികളില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് രണ്ടു സംസ്ഥാനങ്ങളിലെയും പൊലീസ് മേധാവിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ കേരളം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് കര്‍ണാടക ഡിജിപി അറിയിച്ചിട്ടുണ്ടെന്നും എ കെ എം അഷറഫ് എംഎല്‍എയുടെ സബ് മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

No comments