Breaking News

മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് ക്യാബിനറ്റ് പദവി നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍.

 


ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് ക്യാബിനറ്റ് പദവി നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍. ബസവരാജ് ബൊമ്മെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതുവരെ യെദ്യൂരപ്പയ്ക്ക് ക്യാബിനറ്റ് റാങ്ക് സൗകര്യങ്ങള്‍ തുടരുമെന്ന് സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗം പുറത്തിറക്കിയ ഉത്തരവില്‍ അറിയിക്കുന്നു .

നിയമസഭാംഗം ആണെന്നത് മാറ്റി നിര്‍ത്തിയാല്‍ സര്‍ക്കാരില്‍ മറ്റു ഔദ്യോഗിക പദവികളൊന്നുമില്ലാത്ത ഒരു മുന്‍മുഖ്യമന്ത്രിക്ക് ഇതാദ്യമായാണ് കര്‍ണാടകയില്‍ ക്യാബിനറ്റ് പദവി നല്‍കാനുള്ള തീരുമാനം .

ശമ്ബളത്തിന് പുറമേ മാസം ഒരു ലക്ഷം രൂപ വരെ വീട്ടുവാടക, ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ 10 ലക്ഷം രൂപ, പുതിയ വാഹനം വാങ്ങാന്‍ 21 ലക്ഷം, പ്രതിവര്‍ഷം 1000 ലിറ്റര്‍ ഇന്ധനം, വീട്ടിലും ഔഫീസിലും സൗജന്യ ടെലിഫോണ്‍ കണക്ഷന്‍ തുടങ്ങിയ നിരവധി അലവന്‍സുകളും സൗകര്യങ്ങളും കര്‍ണാടകയിലെ ക്യാബിനറ്റ് മന്ത്രിമാര്‍ക്കുണ്ട്.

No comments