Breaking News

ഭൂലോകം ഇടിഞ്ഞുവീണാല്‍ പോലും അതില്‍ നിന്ന്​ ഒരടി പിന്നോട്ട്​ പോകാന്‍ തയാറല്ലെന്നും അദ്ദേഹം ഫേസ്​ബുക്ക്​ പോസ്റ്റില്‍ കുറിച്ചു

 


ഭൂലോകം ഇടിഞ്ഞുവീണാല്‍ പോലും അതില്‍ നിന്ന്​ ഒരടി പിന്നോട്ട്​ പോകാന്‍ തയാറല്ലെന്നും അദ്ദേഹം ഫേസ്​ബുക്ക്​ പോസ്റ്റില്‍ കുറിച്ചു. തനിക്കെതിരെ പ്രതികരിച്ച പ്രതിപക്ഷ നേതാവ്​ വി.ഡി സതീശന്‍റെ ഫേസ്​ബുക്ക്​ അക്കൗണ്ടില്‍ നിന്ന്​ മോശം കമന്‍റുവന്നത്​ സംബന്ധിച്ച പരാതി എന്തായെന്നും അദ്ദേഹം ചോദിച്ചു. അതില്‍ നടപടി എടുക്കാന്‍ പ്രതിപക്ഷ നേതാവിന്‍റെ കൂടെ സമരത്തിന്​ ​താനുണ്ടാകുമെന്നും പി.വി അന്‍വര്‍ കുറിച്ചു.

പി.വി അന്‍വര്‍ എം.എല്‍.എ നിയമസഭാ സമ്മേളനത്തില്‍ പ​െങ്കടുക്കാതെ ആഫ്രിക്കയിലെ സിയറ ലിയോണിലേക്ക്​ പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ്​ പ്രശ്​നങ്ങളുടെ തുടക്കം. എം.എല്‍.എ സ്​ഥലത്തില്ലാത്തത്​ സംബന്ധിച്ച്‌​ വാര്‍ത്ത കൊടുത്ത മാധ്യമപ്രവര്‍ത്തകനെതിരെ അധിക്ഷേപകരമായ വാക്കുപയോഗിച്ചാണ്​ എം.എല്‍.എ പ്രതികരിച്ചത്​. എം.എല്‍.എയുടെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവടക്കം പ്രതികരിച്ചിരുന്നു. എം.എല്‍.എക്കെതിരെ നടപടി ആവശ്യപ്പെട്ട്​ യു.ഡി.എഫ്​ നേതാക്കള്‍ രംഗത്തെത്തുകയും ചെയ്​തു.

എന്നാല്‍, മാധ്യമപ്രവര്‍ത്തകനെതിരായ മറുപടി അര്‍ഹിക്കുന്നതാണെന്നാണ്​ പി.വി അന്‍വര്‍ എം.എല്‍.എയുടെ ഫേസ്​ബുക്കില്‍ പ്രതികരിച്ചത്​. അതേസമയം, നേരത്തെ പ്രതിപക്ഷ നേതാവ്​ വി.ഡി സതീശന്‍റെ ​അക്കൗണ്ടില്‍ നിന്ന്​ വന്ന മോശം കമന്‍റും അന്‍വര്‍ ഉന്നയിച്ചു. ആരോ അക്കൗണ്ട്​ ഹാക്ക്​ ചെയ്​തതാണെന്നും മോശം കമന്‍റ്​ അങ്ങിനെ വന്നതാണെന്നും കാണിച്ച്‌​ വി.ഡി സതീശന്‍ പരാതി നല്‍കുകയും ചെയ്​തിരുന്നു. ഈ പരാതിയുടെ തുടര്‍നടപടി എന്തായി എന്ന വെല്ലുവിളിയുമായാണ്​ എം.എല്‍.എ തനിക്കെതിരായ ആരോപണങ്ങളെ പ്രതിരോധിച്ചത്​. വി.ഡി സതീശന്‍റെ പരാതിയില്‍ നടപടി എടുക്കാന്‍ മുഖ്യമന്ത്രിയുടെ ഒാഫീസിന്​ മുന്നിലടക്കം കുത്തിയിരിക്കേണ്ടി വരുമെന്നും അതിന്​ താന്‍ കൂടെയുണ്ടാകുമെന്നും അന്‍വര്‍ കുറിച്ചു.

പി.വി അന്‍വറിന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റ്​:

സതീ(തെറീ)ശന്റെ ചാരിത്ര്യപ്രസംഗം
-------------------------------------------------------------
പി.വി.അന്‍വര്‍ ഒരു ചിട്ടികമ്ബനിയും പൊട്ടിച്ചിട്ട്‌ നിലമ്ബൂരില്‍ നിന്ന് മുങ്ങിയതല്ല.മാന്യമായി ഒരു കച്ചവടം നടത്താനായി കുറച്ച്‌ ദിവസത്തേക്ക്‌ മാറി നില്‍ക്കേണ്ടി വന്നിട്ടുണ്ട്‌.അതിനെ #മുങ്ങി എന്ന പേരില്‍ അവതരിപ്പിച്ചവന് അവന്‍ അര്‍ഹിക്കുന്ന രീതിയില്‍ തന്നെയുള്ള മറുപടി കൊടുത്തിട്ടുണ്ട്‌.അതില്‍ നിന്ന് ഒരടി പിന്നോട്ട്‌ പോകാന്‍ തയ്യാറുമല്ല.ഇനി ഭൂലോകം ഇടിഞ്ഞ്‌ വീണാല്‍ പോലും.

ഈ വിഷയത്തിലെ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം കണ്ടു.വായിച്ചപ്പോള്‍ ശരിക്കും ചിരി വന്നു സതീശാ..
നമ്മള്‍ക്ക്‌ ഒരു ഫ്ലാഷ്‌ ബാക്കിലേക്ക്‌ പോകാം.കുറച്ച്‌ മാസങ്ങള്‍ക്ക്‌ മുന്‍പ്‌ അങ്ങയുടെ വെരിഫൈഡ്‌ പേജില്‍ നടന്ന ഒരു സംഭവം പറയാം.എന്തോ വിഷയത്തില്‍ താങ്കളുടെ പോസ്റ്റില്‍ ഒരു കമന്റിട്ടതിന്റെ പേരില്‍ താങ്കളുടെ ഒരു വോട്ടറെ താങ്കള്‍ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചത്‌ മറന്നിട്ടില്ലല്ലോ!വോട്ടറേയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും താങ്കള്‍ വെറുതെ വിട്ടില്ല.സംഭവം വിവാദമായി.താങ്കള്‍ അന്ന് ഒരു പരാതി ആലുവ റൂറല്‍ എസ്‌.പിക്ക്‌ നല്‍കിയിരുന്നു.താങ്കളുടെ പേജ്‌ ആരോ ഹാക്ക്‌ ചെയ്തെന്നും അന്വേഷിക്കണം എന്നുമായിരുന്നു പരാതി.

മാധ്യമപ്രവര്‍ത്തകരെ വിളിച്ചുകൂട്ടിയും ഈ ആരോപണം താങ്കള്‍ ഉന്നയിച്ചിരുന്നു.
പി.വി.അന്‍വര്‍ പോസ്റ്റ്‌ ഇട്ടിട്ടുണ്ടെങ്കില്‍ ഇന്നും അത്‌ അവിടെ തന്നെ ഉണ്ട്‌.പിന്‍വലിക്കുകയുമില്ല.
ആരും ഹാക്ക്‌ ചെയ്തു എന്നും പറഞ്ഞ്‌ കരഞ്ഞ്‌ നടക്കുകയുമില്ല.

പ്രതിപക്ഷ നേതാവായ താങ്കള്‍ ഇത്ര സീരിയസായി ഒരു പരാതി നല്‍കിയെങ്കില്‍ അതിന്റെ സ്റ്റാറ്റസ്‌ എന്താണെന്ന് വ്യക്തമാക്കാമോ?ആ പരാതി ഇതുവരെ ആരും അന്വേഷിച്ച്‌ നടപടി സ്വീകരിച്ചില്ലേ??
സമരം ചെയ്യണം സതീശാ..സമരം ചെയ്യണം.അറിയില്ലെങ്കില്‍ സമരമാര്‍ഗ്ഗം ഞാന്‍ പറഞ്ഞ്‌ തരാം.ഈ വിഷയം അടിയന്തരമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ട്‌ അടുത്ത സഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിക്കണം.മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മുന്നില്‍ കുത്തി ഇരിക്കണം.എന്തിനും കൂടെ ഈ ഞാനുണ്ടാവും.ഒരു സുഹൃത്തായി..

ഇതൊരു വെല്ലുവിളിയായി തന്നെ ഏറ്റെടുക്കണം.അല്‍പ്പമെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കില്‍ മതി കേട്ടോ..
ഇതൊരു തുറന്ന കത്തായി കാണണം.
അങ്ങ്‌ അന്ന് വോട്ടറെ വിളിച്ച തെറി അങ്ങയുടെ അത്രയും നിലവാരമില്ലാത്തതിനാല്‍ ഞാന്‍ ഇവിടെ പറയുന്നില്ല സതീശാ..

#തെറീശന്‍ എന്നൊരു പേരും ആ കമന്റ്‌ വന്നതിനു ശേഷം അങ്ങേയ്ക്കുണ്ട്‌.
എന്തായാലും എന്നെ ഉപദേശിക്കും മുന്‍പ്‌ ആ കമന്റ്‌ അങ്ങ്‌ ഒന്നുകൂടി വായിക്കണം..
ഞാനത്‌ വാട്ട്സാപ്പ്‌ ചെയ്യുന്നുണ്ട്‌...

നന്ദി..നമസ്ക്കാരം

പി.വി അന്‍വര്‍ എം.എല്‍.എ ഇപ്പോഴും സിയറ ലിയോണിലാണുള്ളത്​. സാമ്ബത്തിക പ്രയാസം കാരണം സ്വര്‍ണ ഖനനത്തിനായി ആഫ്രിക്കന്‍ രാജ്യത്തേക്ക്​ വന്നതാണെന്നാണ്​ അദ്ദേഹത്തിന്‍റെ വിശദീകരണം.

No comments