ഗ്രൂപ്പ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം.. സുധാകരനും രാഹുലും ഗ്രൂപ്പ് നേതാക്കളുടെ ലിസ്റ്റ് വലിച്ച് കീറി..!! ഇനി പ്രതീക്ഷ സോണിയ ഗാന്ധി.. ആന്റണിയും കൈവിട്ടു.. ചുരുക്കി പറഞ്ഞാൽ ഗ്രൂപ്പ് തോറ്റു.. കോൺഗ്രസ് ജയിച്ചു..
തിരുവനന്തപുരം: ഡി.സി.സി പുന:സംഘടനാ വിഷയത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടെന്നുറച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും. പുതിയ ഡി.സി.സി പ്രസിഡന്റുമാരെ ഹൈക്കമാന്‍ഡ് ഉടന്‍ പ്രഖ്യാപിക്കാനിരിക്കെ, സംസ്ഥാന കോണ്‍ഗ്രസില്‍ രണ്ട് പതിറ്റാണ്ടോളമായി തുടരുന്ന ഉമ്മന്‍ ചാണ്ടി- രമേശ് ചെന്നിത്തല യുഗം ഏതാണ്ട് അവസാനിക്കുകയാണ്.
ഡി.സി.സി പ്രസിഡന്റുമാരെ തീരുമാനിക്കുന്നതിനെച്ചൊല്ലി സംസ്ഥാന കോണ്‍ഗ്രസിനകത്ത് ഗ്രൂപ്പ് നേതൃത്വങ്ങള്‍ നടത്തിയ വിലപേശലില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്.
ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും മാത്രമല്ല, രാഷ്ട്രീയകാര്യസമിതി അംഗങ്ങളോടും എം.എല്‍.എമാരോടും എം.പിമാരോടും വരെ കൂടിയാലോചിച്ച് തയാറാക്കിയ കരട് പട്ടികയുമായാണ് സതീശനും, സുധാകരനും ഡല്‍ഹിയിലെത്തിയതെന്നാണ് ഹൈക്കമാന്‍ഡിന്റെ ബോദ്ധ്യം. സംസ്ഥാന നേതൃത്വത്തിലിരിക്കുന്നവര്‍ക്ക് സുഗമമായി സംഘടനയെ ചലിപ്പിക്കാനുതകുന്ന തീരുമാനമുണ്ടാകണമെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സ്ഥിതിക്ക് ഇനി രമേശ് ചെന്നിത്തലയെയോ ഉമ്മന്‍ ചാണ്ടിയെയോ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയോ, കൂടുതല്‍ ചര്‍ച്ച നടത്തുകയോ ഉണ്ടാവില്ല. എന്നാല്‍, ഹൈക്കമാന്‍ഡിന് പരാതി നല്‍കിയ നേതാക്കളെ അനുനയിപ്പിക്കാനായി എ.ഐ.സി.സി ജനറല്‍സെക്രട്ടറി താരിഖ് അന്‍വര്‍ ടെലഫോണില്‍ ബന്ധപ്പെട്ടേക്കും.
ഡി.സി.സി പ്രസിഡന്റുമാരുടെ പ്രഖ്യാപനം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം പുതിയ കെ.പി.സി.സി ഭാരവാഹികളെയും പ്രഖ്യാപിക്കാനാണ് നീക്കം. രണ്ട്, മൂന്ന് ജില്ലകളില്‍ സാമുദായിക സന്തുലനം ഉറപ്പിക്കേണ്ടതിനാല്‍ കൂടിയാണ് ഡി.സി.സി പ്രസിഡന്റുമാരുടെ പ്രഖ്യാപനം നീളുന്നത്. നാല് പേരുകള്‍ വീതമടങ്ങിയ പാനലുകളാണ് ഈ ജില്ലകള്‍ക്കായി കൈമാറിയിരിക്കുന്നത്. മെറിറ്റടിസ്ഥാനത്തില്‍ യോഗ്യരായവരുടെ പേരുകള്‍ നല്‍കാനാവശ്യപ്പെട്ടപ്പോള്‍ ഉമ്മന്‍ ചാണ്ടി ഓരോ ജില്ലയിലേക്കും മൂന്ന് പേരുകള്‍ വീതവും, രമേശ് ചെന്നിത്തല രണ്ട് പേരുകള്‍ വീതവുമാണ് നല്‍കിയത്. മുന്‍കാലങ്ങളിലേത് പോലുള്ള സമീപനമാണ് ഇക്കാര്യത്തില്‍ ഇരു ഗ്രൂപ്പുകളുടെയും ഭാഗത്ത് നിന്നുണ്ടായതെന്ന് ഹൈക്കമാന്‍ഡും വിലയിരുത്തി. മുല്ലപ്പള്ളി രാമചന്ദ്രനെ മൂന്ന് തവണയും ,വി.എം. സുധീരനെ രണ്ട് തവണയും ഫോണില്‍ ചര്‍ച്ചയ്ക്കായി ക്ഷണിച്ചിട്ടും ഇരുവരും എത്തിയില്ലെന്ന പരാതിയും സംസ്ഥാന നേതൃത്വത്തിനുണ്ട്..

No comments