അഡ്വ. എ. ജയശങ്കറിനെതിരെ കേസെടുത്തു.. സംഭവം ഇങ്ങനെ..
ഒറ്റപ്പാലം: ചാനല്‍ ചര്‍ച്ചക്കിടെ നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ രാഷ്ട്രീയ നിരീക്ഷകന്‍ കൂടിയായ അഡ്വ. എ. ജയശങ്കറിനെതിരെ കോടതി കേസെടുത്തു. ഒറ്റപ്പാലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്തത്. ഒക്ടോബര്‍ 20 ന് ജയശങ്കറിനോട് ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു.
2019 ഡിസംബര്‍ ആറിന് രാത്രി എട്ടിന് സ്വകാര്യ ചാനലില്‍ നടന്ന ചര്‍ച്ചക്കിടെ വിഷയത്തിന് പുറത്തുള്ള വാളയാര്‍ കേസ് സംബന്ധിച്ച ജയശങ്കറിന്‍െറ പരാമര്‍ശമാണ് വ്യവഹാരത്തില്‍ കൊണ്ടെത്തിച്ചത്. തന്നെയും ഭാര്യ സഹോദരന്‍ നിതിന്‍ കാണിച്ചേരിയെയും അപകീര്‍ത്തിപ്പെടുത്തും വിധം ജയശങ്കര്‍ ആക്ഷേപം ഉന്നയിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന എം.ബി രാജേഷിന്‍െറ പരാതി.
അഡ്വ. കെ.ഹരിദാസ് മുഖേനയാണ് പരാതി കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. മജിസ്‌ട്രേറ്റ് രാജേഷിന്‍െറ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇലക്‌ട്രോണിക്ക് തെളിവുകളും കോടതിക്ക് കൈമാറിയിട്ടുണ്ട്. കേസില്‍ അഞ്ച് പേര്‍ സാക്ഷികളാണ്.

No comments