ആ കൈപ്പിഴ തിരുത്തി ; നിറമരുതൂരില്‍ ഇനി യു.ഡി.എഫ് ഭരണം..!!
തിരൂരങ്ങാടി: തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചിട്ടും ഒരംഗത്തിന്‍റെ കൈപ്പിഴയില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ ഭരണം നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലായിരുന്നു മലപ്പുറം നിറമരുതൂര്‍ പഞ്ചായത്തിലെ യു.ഡി.എഫ്. ഒടുവില്‍, എല്‍.ഡി.എഫുകാരനായ പ്രസിഡന്‍റിനെതിരെ അവിശ്വാസം പാസാക്കി ഇന്നുനടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ചു. അങ്ങനെ ചരിത്രത്തിലാദ്യമായി നിറമരുതൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫ് ഭരണത്തിലേറി. മുസ്ലിം ലീഗിലെ ഇസ്മായീല്‍ പത്തമ്ബാടിനെയാണ് പ്രസിഡന്‍റായി തെരഞ്ഞെടുത്തത്.
17 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഒമ്ബതു സീറ്റ് നേടി യു.ഡി.എഫ് ഭൂരിപക്ഷം നേടിയിരുന്നു. എന്നാല്‍, പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഒരു യു.ഡി.എഫ് വനിത അംഗത്തിന്‍റെ വോട്ട് അസാധുവായി.
ഇതോടെ എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് എട്ടുവീതം വോട്ടുകള്‍ തുല്യനിലയിലായി. തുടര്‍ന്ന് നടന്ന നറുക്കെടുപ്പില്‍ സി.പി.എമ്മിലെ പി.പി. സൈതലവി വിജയിക്കുകയായിരുന്നു. ആറ് മാസം പൂര്‍ത്തിയായതോടെ യു.ഡി.എഫ് അവിശ്വാസം അവതരിപ്പിച്ച് പ്രസിഡന്‍റിനെ പുറത്താക്കി. തുടര്‍ന്നാണ് ഇന്ന് വീണ്ടും പ്രസിഡന്‍്റ് തെരഞ്ഞെടുപ്പ് നടത്തിയത്.

No comments