'യുവാക്കള്‍ പാര്‍ട്ടി വിടുന്നതില്‍ വയസ്സന്‍മാര്‍ക്ക് കുറ്റം'..!! കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ വീണ്ടും കബില്‍ സിബൽ..
പാര്‍ട്ടിയിലെ യുവ നേതാക്കള്‍ കൊഴിഞ്ഞു പോവുന്നത് ചൂണ്ടിക്കാട്ടിയാണ് കബില്‍ സിബലിന്റെ വിമര്‍ശനം. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുവ നേതാക്കള്‍ വിട്ടുപോകുമ്ബോള്‍, അത് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഞങ്ങള്‍ 'വൃദ്ധരെ' കുറ്റപ്പെടുത്തുന്നു. പാര്‍ട്ടി മുന്നോട്ട് പോകുന്നു: കണ്ണു തുറന്നാണിരിക്കുന്നതെങ്കിലും ഇതൊന്നും കാണുന്നില്ല' എന്നായിരുന്നു കബില്‍ സിബലിന്റെ വിമര്‍ശനം. പാര്‍ട്ടി നേതാക്കള്‍ കാണേണ്ടതു കാണുന്നില്ലെന്ന കുറ്റപ്പെടുത്തലാണ് കപില്‍ സിബല്‍ ഉന്നയിക്കുന്നത്.
കോണ്‍ഗ്രസിലെ പ്രതിസന്ധികളില്‍ പരസ്യമായി രംഗത്ത് എത്തുകയും നിലപാട് എടുക്കുകയും ചെയ്തുവരുന്ന നേതാക്കളില്‍ പ്രമുഖനാണ് കബില്‍ സിബല്‍. നേതൃത്വത്തില്‍ കാതലായ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് തുറന്ന കത്തെഴുതിയ 23 നേതാക്കള്‍ക്ക് നേതൃത്വം നല്‍കിയതും കപില്‍ സിബലായിരുന്നു. ഇതിന് പിന്നാലെ തന്റെ 73ാം ജന്മ ദിനത്തില്‍ പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാക്കള്‍ത്ത് അത്താഴ വിരുന്ന് നല്‍കിയ കബില്‍ സിബല്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാറിനെതിരായ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കുന്ന ചര്‍ച്ചകള്‍ക്കും തുടക്കമിട്ടിരുന്നു. കോണ്‍ഗ്രസിലെ നെഹ്രു കുടുംബത്തെ ഒഴിവാക്കി നടത്തിയ ഈ നീക്കങ്ങള്‍ വലിയ വാര്‍ത്താ പ്രാധാന്യവും നേടിയിരുന്നു. പിന്നാലെയാണ് പുതിയ പ്രതികരണം.
അതേസമയം, കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച മുന്‍ മഹിള കോണ്‍ഗ്രസ് നേതാവ് സുഷ്മിത ദേവ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രാജികത്ത് കൈമാറിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് തൃണമൂലിലേക്കുള്ള മാറ്റം. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജി, പാര്‍ട്ടി നേതാവ് ഡെറെക് ഒബ്രിയന്‍ എന്നിവരുമായി കൂടിക്കാഴ്ച ശേഷമായിരുന്നു പ്രഖ്യാപനം. ഇന്നു രാവിലെ തന്റെ ട്വിറ്റര്‍ ബയോയില്‍ കോണ്‍ഗ്രസ് 'മുന്‍ അംഗം' എന്ന് മാറ്റിയതോടെയായിരുന്നു രാജിയുടെ ആദ്യസൂചകള്‍ പുറത്തുവന്നത്. പിന്നാലെ സോണിയ ഗാന്ധിക്ക് കൈമാറിയ രാജിക്കത്തും പുറത്തുവന്നു.
മൂന്ന് പതിറ്റാണ്ടുകാലത്തെ കോണ്‍ഗ്രസ് ജീവിതം അവസാനിപ്പിച്ചതായി അറിയിച്ച രാജികത്തില്‍ രാജിയുടെ കാരണം പോലും വ്യക്തമാക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം. 'പൊതുസേവനത്തിന്റെ പുതിയ അധ്യായം' എന്ന വിശദീകരണം മാത്രമാണ് സുഷ്മിത കത്തില്‍ പരാമര്‍ശിച്ചത്.

No comments