ഡിസിസി പട്ടിക..!! അതൃപ്തിയുള്ളവർക്ക് മറുപടിയുമായി വി ഡി സതീശൻ..
തിരുവന്തപുരം: ഡി.സി.സി ഭാരവാഹി പട്ടികയില്‍ അതൃപ്തിയുള്ളതായി അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരനുമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞ പ്രശ്നം ഗൗരവമായി പരിശോധിക്കുമെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഡി.സി.സി ഭാരവാഹി പട്ടികയില്‍ അതൃപ്തിയുള്ള ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നീക്കം തുടങ്ങി. ഉമ്മന്‍ചാണ്ടിയുമായും ചെന്നിത്തലയുമായും കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ സംസാരിക്കും. നിലവിലെ പട്ടികയില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നാണ് വിവരം

No comments