'ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പറയുന്നതുകേട്ട് മറ്റാരും തുളളണ്ട'..!! കെ പി അനില്‍കുമാര്‍ എഐസിസി അംഗമാണെന്ന് അറിഞ്ഞത് ഇപ്പോഴെന്ന് കെ മുരളീധരൻ..
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പറയുന്നത് കേട്ട് പാര്‍ട്ടിയില്‍ മറ്റാരും തുള്ളേണ്ടെന്ന് കെ.മുരളീധരന്‍ എം.പി
നടപടിയെടുത്താല്‍ അത് നടപടിയാണ്. കെ.പി അനില്‍കുമാര്‍ എഐസിസി അംഗമാണെന്ന് ഇപ്പോഴാണ് അറിഞ്ഞതെന്നും കെ.മുരളീധരന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പറയുന്നത് പാര്‍ട്ടി പരിഗണിക്കും. പാര്‍ട്ടിയിലേക്ക് യുവാക്കള്‍ വരട്ടെയെന്നും അതേസമയം പാര്‍ട്ടിയിലെ പ്രായമായവരെ വൃദ്ധസദനത്തിലേക്ക് അയക്കാനും പാടില്ല. അത് പുതുതലമുറയുടെ ഉത്തരവാദിത്വമാണെന്നും മുരളീധരന്‍ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് നടപടിയെടുത്തെങ്കില്‍ അതിന് എഐസിസി അംഗീകാരമുണ്ടായിരിക്കുമെന്നും എഐസിസി അംഗീകാരത്തോടെ ഏത് നടപടിയെടുക്കാനുളള അധികാരവും കെപിസിസി പ്രസിഡന്റിനുണ്ടെന്നും മുരളീധരന്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഡയറി ഉയര്‍ത്തിക്കാട്ടിയത് സുധാകരന്റെ ശൈലിയാണെന്നും മുരളീധരന്‍ പറഞ്ഞു.
ചര്‍ച്ച ചെയ്യാതെയാണ് തീരുമാനം എടുത്തതെന്ന അഭിപ്രായം അങ്ങനെയല്ലെന്ന് തെളിയിക്കാനാണ് കെ.സുധാകരന്‍ ഡയറി ഉയര്‍ത്തിക്കാട്ടിയത്. പാര്‍ട്ടിയില്‍ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞു. എ.വി ഗോപിനാഥിന് കെപിസിസി ഭാരവാഹി പട്ടിക വരുമ്ബോള്‍ പരിഗണന ലഭിക്കുമെന്നും മുരളീധരന്‍ അറിയിച്ചു.

No comments