Breaking News

വാളോങ്ങി ഹൈകമാന്‍ഡ്..!! അ​ഭി​പ്രാ​യം കേ​ള്‍​ക്കും, സ​മ്മ​ര്‍​ദം വേ​ണ്ട..!! നി​യോ​ഗി​ച്ച​വ​ര്‍ തന്നെ ന​യി​ക്കും..

 


തലമുറമാറ്റത്തിന് വഴിമുടക്കുന്ന മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ക്കുനേരെ വാളോങ്ങി കോണ്‍ഗ്രസ് ഹൈകമാന്‍ഡ്.

അ​നു​ന​യം ബ​ല​ഹീ​ന​ത​യാ​യി ക​ണ​ക്കാ​ക്കു​ന്ന സ​മ്മ​ര്‍​ദ​ത​ന്ത്ര​ത്തി​ന്​ വ​ഴ​ങ്ങി​ല്ല. ഡി.​സി.​സി പ്ര​സി​ഡ​ന്‍​റു​മാ​രു​ടെ പ​ട്ടി​ക​യി​ല്‍ ഇ​നി മാ​റ്റ​മി​ല്ല. മേ​ഖ​ല, സാ​മു​ദാ​യി​ക, വ​നി​ത, പി​ന്നാ​ക്ക വി​ഭാ​ഗ പ്രാ​തി​നി​ധ്യ​ങ്ങ​ളി​ലെ പോ​രാ​യ്​​മ ഇ​നി ന​ട​ക്കാ​നി​രി​ക്കു​ന്ന പു​നഃ​സം​ഘ​ട​ന​ക​ളി​ലൂ​ടെ മാ​റ്റി​യെ​ടു​ക്കാ​ന്‍ സം​സ്​​ഥാ​ന നേ​തൃ​ത്വ​ത്തി​ന്​ ഹൈ​ക​മാ​ന്‍​ഡ്​ നി​ര്‍​ദേ​ശം ന​ല്‍​കി.


സം​സ്​​ഥാ​ന​ത്ത്​ കോ​ണ്‍​ഗ്ര​സി​െന്‍റ മു​ന്നോ​ട്ടു​ള്ള പോ​ക്ക്​ ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന വി​ധ​മാ​ണ്​ പു​തി​യ ​നേ​താ​ക്ക​ളെ മു​തി​ര്‍​ന്ന​വ​ര​ട​ക്കം വെ​ല്ലു​വി​ളി​ക്കു​ന്ന​തെ​ന്നാ​ണ്​ ഹൈ​ക​മാ​ന്‍​ഡി​െന്‍റ വി​ല​യി​രു​ത്ത​ല്‍. നേ​തൃ​മാ​റ്റം ന​ട​ക്ക​ണ​മെ​ന്ന​ത്​​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ തോ​ല്‍​വി​ക്കു ശേ​ഷം എ​ടു​ത്ത ഉ​റ​ച്ച​തീ​രു​മാ​ന​മാ​ണ്. അ​തി​െന്‍റ പേ​രി​ലു​ള്ള പി​ണ​ക്കം തീ​ര്‍​ക്കാ​ന്‍ ​ഉ​മ്മ​ന്‍ ചാ​ണ്ടി, ര​മേ​ശ്​ ചെ​ന്നി​ത്ത​ല എ​ന്നി​വ​രെ ഡ​ല്‍​ഹി​ക്കു വി​ളി​ക്കു​ക​യും അ​നു​ന​യ രൂ​പ​ത്തി​ല്‍ കാ​ര്യ​ങ്ങ​ള്‍ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​ത​താ​ണ്. എ​ന്നാ​ല്‍, പി​ന്നീ​ടും വ​ഴി​മു​ട​ക്കു​ന്ന സ​മീ​പ​ന​ങ്ങ​ളാ​ണ്​ ഉ​ണ്ടാ​കു​ന്ന​തെ​ന്ന വി​ല​യി​രു​ത്ത​ലോ​ടെ​യാ​ണ്​ ഹൈ​ക​മാ​ന്‍​ഡ്​ ക​ര്‍​ക്ക​ശ നി​ല​പാ​ട്​ സ്വീ​ക​രി​ച്ച​ത്. ഇ​രു​വ​രെ​യും അ​നു​ന​യി​പ്പി​ക്കാ​ന്‍ ഡ​ല്‍​ഹി​ക്ക്​ വി​ളി​ക്കി​ല്ല.


ഡി.​സി.​സി പ്ര​സി​ഡ​ന്‍​റു​മാ​രു​ടെ കാ​ര്യ​ത്തി​ല്‍ മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം തേ​ടി​യ​താ​ണ്. കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ കെ. ​സു​ധാ​ക​ര​ന്‍, പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ന്‍ എ​ന്നി​വ​ര്‍​ക്കു പു​റ​മെ ഹൈ​ക​മാ​ന്‍​ഡി​നു​വേ​ണ്ടി സം​സ്​​ഥാ​ന ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി താ​രി​ഖ്​ അ​ന്‍​വ​റും ഇ​വ​രു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. ഇ​രു​വ​രു​ടെ​യും ജി​ല്ല​ക​ളി​ല്‍ അ​വ​ര്‍ താ​ല്‍​പ​ര്യ​പ്പെ​ട്ട​വ​രെ നി​യോ​ഗി​ച്ച ശേ​ഷ​മാ​ണ്​ അ​ന്തി​മ​പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നി​ട്ടും പ​ട്ടി​ക അ​സ്വീ​കാ​ര്യ​മെ​ന്ന നി​ല​യി​ല്‍ പ​ര​സ്യ പ്ര​സ്​​താ​വ​ന ന​ട​ത്തി​യ​താ​ണ്​ ഹൈ​ക​മാ​ന്‍​ഡി​നെ ഏ​റെ ചൊ​ടി​പ്പി​ച്ച​ത്.


ഗ്രൂ​പ്​ അ​തി​​പ്ര​സ​ര​ത്തി​നൊ​പ്പം, ഗ്രൂ​പ്പി​െന്‍റ പേ​രി​ലു​ള്ള സം​ഘ​ടി​ത വി​ല​​പേ​ശ​ലാ​ണ്​ ന​ട​ക്കു​ന്ന​തെ​ന്നാ​ണ്​ ഹൈ​ക​മാ​ന്‍​ഡ്​ വി​ല​യി​രു​ത്തു​ന്ന​ത്. യു​വ​നേ​താ​ക്ക​ളു​ടെ​യും മ​റ്റും നി​ര​ന്ത​ര പ​രാ​തി​ക​ളി​ല്‍ ക​ഴ​മ്ബു​ണ്ടെ​ന്ന്​ ക​ണ്ട്​ ഗ്രൂ​പ്​ അ​തി​പ്ര​സ​രം ഒ​തു​ക്കാ​ന്‍ രാ​ഹു​ല്‍ നേ​ര​ത്തെ പ​ല​വ​ട്ടം ക​ള​ത്തി​ലി​റ​ങ്ങി​യ​താ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ ഇ​റ​ങ്ങേ​ണ്ട ഘ​ട്ട​ത്തി​ല്‍ സ്​​ഥാ​നാ​ര്‍​ഥി​നി​ര്‍​ണ​യ​ത്തി​ലും ഭാ​ര​വാ​ഹി​ക​ളെ തീ​രു​മാ​നി​ക്കു​ന്ന​തി​ലും സ​മ്മ​ര്‍​ദ​ത​ന്ത്രം പ്ര​യോ​ഗി​ക്കു​ന്ന ഗ്രൂ​പ്​ നേ​താ​ക്ക​െ​ള അ​തി​ജീ​വി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.


വ​ള​രെ നീ​ണ്ട​കാ​ലം നേ​ത​ൃ​ചു​മ​ത​ല ന​ല്‍​കി​യ ശേ​ഷ​വും പു​തി​യ നേ​താ​ക്ക​ള്‍​ക്ക്​ മാ​ര്‍​ഗ​ദ​ര്‍​ശ​നം ന​ല്‍​കു​ന്ന​തി​നു​പ​ക​രം വ​ഴി​മു​ട​ക്കു​ന്ന​രീ​തി അ​നു​വ​ദി​ക്കാ​നാ​വി​ല്ല. അ​ഭി​പ്രാ​യം കേ​ള്‍​ക്കും; സ​മ്മ​ര്‍​ദം വേ​ണ്ട. പാ​ര്‍​ട്ടി​യെ ന​യി​ക്കാ​ന്‍ ഹൈ​ക​മാ​ന്‍​ഡ്​ നി​യോ​ഗി​ക്കു​ന്ന​വ​രെ പാ​വ​ക​ളാ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. പു​തി​യ നേ​തൃ​നി​ര​ക്ക്​ പൂ​ര്‍​ണ​മാ​യ പ്ര​വ​ര്‍​ത്ത​ന സ്വാ​ത​ന്ത്ര്യം ഉ​ണ്ടാ​യി​രി​ക്കും. അ​തി​നൊ​പ്പം വീ​ഴ്​​ച​ക​ളു​ണ്ടാ​യാ​ല്‍ അ​തി​െന്‍റ ഉ​ത്ത​ര​വാ​ദി​ത്ത​വും അ​വ​ര്‍​ക്കാ​യി​രി​ക്കു​മെ​ന്ന വ്യ​ക്​​ത​മാ​യ സ​ന്ദേ​ശ​വും സം​സ്​​ഥാ​ന​ത്തെ മു​ന്‍​നി​ര നേ​താ​ക്ക​ള്‍​ക്ക്​ ഹൈ​ക​മാ​ന്‍​ഡ്​ പ്ര​തി​നി​ധി​ക​ള്‍ കൈ​മാ​റി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. പാ​ര്‍​ട്ടി​യെ അ​വ​മ​തി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള പ​ര​സ്യ​പ്ര​സ്​​താ​വ​ന​ക​ള്‍ ഉ​ണ്ടാ​യാ​ല്‍ ക​ര്‍​ക്ക​ശ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

No comments