Breaking News

അപമാനിച്ചു കഴിഞ്ഞെങ്കില്‍ ഞങ്ങള്‍ അങ്ങോട്ട് എന്ന് ഉമ്മന്‍‌ ചാണ്ടിയും രമേശും..

 


ഇത് ഒരു കണക്കിനും തീരുമെന്ന് തോന്നുന്നില്ല.. ഒന്ന് പറഞ്ഞു രണ്ടു പറഞ്ഞു അങ്ങനെ പോകുന്നതല്ലാതെ തീരുന്ന ലക്ഷണമില്ല..


ചര്‍ച്ച ചെയ്തില്ല എന്ന് ഒരു പക്ഷം 4 5 തവണ ചെയ്തു എന്ന് മറ്റൊരു പക്ഷം. അവരെ മാത്രമേ പരിഗണിച്ചുള്ളൂ ഇവരെ പരിഗണിച്ചില്ല. അവന്‍ കൈക്കൂലിക്കാരനാ ഇവന്‍ സ്വര്‍ത്ഥനാ മറ്റവന്‍ കള്ളനാ അങ്ങനെ തുടങ്ങുന്നു തമ്മില്‍ തമ്മിലുള്ള പുകഴ്ത്തല്‍. ഇതൊക്കെ കാണുമ്ബോള്‍ ഒരു ഡയലോഗ് ആണ് ഓര്‍മ വരുന്നത്. എന്നെ പുകഴ്ത്താന്‍ ഒരു തെണ്ടിയുടെയും സഹായം എനിക്ക് വേണ്ടാ ഞാന്‍ തന്നെ മതി എന്നത്. അതായത് കോണ്‍ഗ്രസ്‌കാരെ കുറ്റം പറയാന്‍ അവര്‍ തന്നെ മതി വേറെ ഒരു പാര്‍ട്ടിക്കാരുടെയും സഹായം വേണ്ടാ എന്ന്.. ഇപ്പോള്‍ പ്രധാനമായും ഉയര്‍ന്നു വരുന്ന പേരുകളാണ് വി ഡി സതീശന്‍, കെ സുധാകരന്‍, ഉമ്മന്‍‌ചാണ്ടി, രമേശ് ചെന്നിത്തല എന്നൊക്കെ.


ചര്‍ച്ച നടത്തിയില്ല, അഭിപ്രായം ചോദിച്ചില്ല, നമ്മള്‍ പരാമര്‍ശിച്ച പേരുകള്‍ പോലും പരിഗണിച്ചില്ല, ഈ ഒരു പ്രസ്ഥാനത്തിന്റ തലമൂത്ത കര്‍ണവന്മാരാണ് എന്ന പരിഗണന പോലും കൊടുത്തില്ല. എന്തെരപ്പി കഷ്ടങ്ങള് മറ്റും തന്നെ. ഉമ്മന്‍‌ചാണ്ടി സാറിനാണേല്‍ ആകെ അറിയാവുന്നത് ചിരിക്കാന്‍ മാത്രം ആണ് ആര് വന്ന് സാറേ എന്ന് വിളിച്ചാലും മനസലിഞ്ഞു ചെയ്തു കൊടുക്കും അത് കൊണ്ട് ആണല്ലോ സോളാറില്‍ പെട്ട് പോയത് പാവം. പിന്നെ രമേശ് സാറിന്റെ കാര്യം ആണേല്‍ പുള്ളി വാ തുറന്നാല്‍ മണ്ടത്തരമേ പറയുള്ളു എന്നതാണ്. പ്രതിപക്ഷ നേതാവ് നിന്ന് കൊണ്ട് പുള്ളി കാണിച്ച മണ്ടത്തരങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഈ തവണ കോണ്‍ഗ്രസ്‌ ജയിച്ചാല്‍ രമേശ് മുഖ്യമന്ത്രി ആകുമെന്ന് പേടിച്ചിട്ടാണോ എന്തോ ജനങ്ങള്‍ എല്‍ ഡി എഫിനെ ജയിപ്പിച്ചത്.


അതൊക്കെ പോട്ടെ അപ്പൊ നമ്മള്‍ പറഞ്ഞു വന്നത് എന്നതാണെന്നാല്‍ ഇവരെ രണ്ടു പേരെയും നൈസ് ആയിട്ട് അങ്ങ് ഒഴുവാക്കി. തള്ളി പറഞ്ഞു എന്ന് വേണേലും പറയാം. ചര്‍ച്ച നടന്നില്ല എന്ന് പറയുന്നത് ഒക്കെ കള്ളം ആണെന്ന്. വോ തന്നെ. താനും സുധാകരനും മൂലയില്‍ മാറിയിരുന്നു കൊടുത്ത ലിസ്റ്റ് അല്ല ഇത്. എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരു പട്ടിക ഉണ്ടാക്കാനും കഴിയില്ല. അത് പോയിന്റ്. അവര് തരുന്ന ലിസ്റ്റ് കൊടുക്കാന്‍ ആണെങ്കില്‍ പിന്നെ താന്‍ ഈ സ്ഥാനത്ത് എന്തിനാണ്. എല്ലാ ഉത്തരവാദിത്തവും താനും കെ സുധാകരനും ഏറ്റെടുക്കുന്നു. യുഡിഎഫിനെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമാണെന്നും ഒക്കെ ആണ് പ്രതിപക്ഷ നേതാവായ വി ഡി സതീശന്‍ പറഞ്ഞത്. പുള്ളിക്കാരന്‍ കയ്യൊഴിഞ്ഞു.


അടുത്തത് നമുക്ക് സുധാകരനിലേക്ക് പോകാം. പുള്ളി തള്ളിപ്പറയുക മാത്രം അല്ല ചെയ്തേ നൈസ് ആയിട്ട് തേച്ചു എന്ന് തന്നെ പറയാ. ഏറെനാള്‍ രണ്ടുപേര്‍ ചേ‌ര്‍ന്ന് കാര്യങ്ങള്‍ നിശ്ചയിച്ചു. അതില്‍ നിന്നും മാറിയ ഒരു സംവിധാനമുണ്ടാകുമ്ബോള്‍ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ സ്വാഭാവികമല്ലേ? അന്ന് ഇരുവരും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ച‌ര്‍ച്ച നടത്തി വീതം വയ്‌ക്കുകയായിരുന്നു പതിവ് അങ്ങനെ ഉള്ളവരാണ് ഇപ്പോള്‍ ചര്‍ച്ച നടത്തിയില്ല എന്ന് പറഞ്ഞു അലറി വിളിക്കുന്നെ. കഷ്ടം തന്നെ മൊതലാളി..


ഇവര്‍ രണ്ടു പേരും തേച്ചോട്ടിച്ചു നില്‍കുമ്ബോഴാണ്. പാര്‍ട്ടി ഇല്ലെങ്കില്‍ ഉമ്മന്‍‌ചാണ്ടിയും രേമേശും വട്ട പൂജ്യമാണെന്ന് പറഞ്ഞു അടുത്ത ആള് വരുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനങ്ങളില്‍ അതൃപ്തിയുള്ളവര്‍ക്ക് കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി ഉണ്ടാക്കി ശക്തി തെളിയിക്കാം. പണ്ട് 1964 കോണ്‍ഗ്രസ് പിളര്‍ന്നു പല ഗ്രൂപ്പായി. കേരള കോണ്‍ഗ്രസ് ഉണ്ടായി. അതുതന്നെ പല ഗ്രൂപ്പുകളാണ് ഇപ്പോള്‍. മാണി, ജോസഫ്, ജേക്കബ് എന്നിങ്ങനെ പല നേതാക്കന്മാരുടെ പേരില്‍. അത്ര വലിയ സ്വാധീനം ഉള്ള നേതാക്കന്മാര്‍ ആണെങ്കില്‍ അതുപോലെ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ചെയ്യാം. ഇത്തരത്തില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി യുഡിഎഫുമായി സഹകരിക്കാമെന്നുമാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പറയുന്നത് കേട്ട് മറ്റാരും ചാടാന്‍ നില്‍ക്കേണ്ടെന്ന് കെ.മുരളീധരന്‍ എം.പിയും കൂടെ തന്നെ ഉണ്ട് കേട്ടോ.


ഇങ്ങനെ ഒരു വെല്ലുവിളി നടത്തിയ സ്ഥിതിക്ക് അങ്ങനെ ഒരു സാധ്യത തള്ളിക്കളയാനും പറ്റില്ല. എന്തായാലും രണ്ടു പേരെയും നിര്‍ത്തി അങ്ങ് അപമാനിച്ചു. ഒരു സിനിമയില്‍ പറഞ്ഞത് പോലെ അപമാനിച്ചു കഴിഞ്ഞെങ്കില്‍ ഞാന്‍ അല്ല ഞങ്ങള്‍ പൊയ്ക്കോട്ടെ. കൊറേ കഷ്ടങ്ങള് തന്നെ പുള്ളേ..

No comments