ആഴ്ചകള്‍ നീണ്ട സംസാരത്തിനൊടുവില്‍ എ-ഐ ഗ്രൂപ്പ് നേതാക്കള്‍ വഴങ്ങിയോ..?? ഡി.സി.സി അധ്യക്ഷ സ്ഥാനം..!! സംസ്ഥാന കോണ്‍ഗ്രസില്‍ തിരക്കിട്ട കൂടിയാലോചന..
തിരുവനന്തപുരം: പുതിയ ഡി.സി.സി അധ്യക്ഷന്മാരെ നിശ്ചയിക്കുന്നത് സംബന്ധിച്ച് സംസ്ഥാന കോണ്‍ഗ്രസില്‍ കൂടിയാലോചന തുടങ്ങി. തിങ്കളാഴ്ച കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗങ്ങളുമായും എം.എല്‍.എമാരുമായും പ്രസിഡന്റ് കെ. സുധാകരന്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന് എന്നിവര്‍ ചര്‍ച്ചനടത്തി.
ഡി.സി.സി പ്രസിഡന്റുമാരുടെ കാര്യത്തില്‍ കഴിയുന്നതും ശനിയാഴ്ചയോടെ ധാരണയുണ്ടാക്കി ഇൗ മാസം മധ്യത്തോടെ ഒൗദ്യോഗിക പ്രഖ്യാപനം നടത്തിക്കാനാണ് നേതൃത്വത്തിെന്റ ശ്രമം. ജൂലൈ മധ്യത്തോടെ ആദ്യഘട്ട പാര്‍ട്ടി പുനഃസംഘടന പൂര്‍ത്തീകരിക്കുമെന്നാണ് കെ.പി.സി.സി അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം സുധാകരന് പ്രഖ്യാപിച്ചിരുന്നത്.
അതിെന്റ അടിസ്ഥാനത്തില്‍ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം ചേര്‍ന്ന് ഭാരവാഹികളുടെ എണ്ണം, പ്രധാന മാനദണ്ഡങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ തീരുമാനമെടുത്തു. എന്നാല്‍, പിന്നീട് കാര്യമായ ചര്‍ച്ചകള്‍ നടന്നില്ല.

No comments