ആദിത്യനാഥ് അല്ല മുഖ്യമന്ത്രി സ്ഥാനാർത്ഥി..?? വിട്ടു പറയാതെ ബി.ജെ.പി..!! പ്രിയങ്ക ഗാന്ധിയുടെ നീക്കത്തിൽ..
ലഖ്നോ: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അസ്വാരസ്യങ്ങള്‍ തുടരുേമ്ബാഴും പ്രചാരണ പരിപാടികള്‍ കൊഴുപ്പിക്കാനൊരുങ്ങി ബി.ജെ.പി. ആറുമാസത്തിലധികം നീണ്ടു നില്‍ക്കുന്ന പ്രചാരണ പരിപാടികളും യോഗങ്ങളും സംഘടിപ്പിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ബി.െജ.പി നീക്കം.
ആദ്യഘട്ടമായി ആഗസ്റ്റ് ഒമ്ബതുമുതല്‍ പരിപാടികള്‍ ആരംഭിക്കും. ജില്ല പഞ്ചായത്ത്, േബ്ലാക്ക് പഞ്ചായത്ത് തലങ്ങളില്‍ ജനുവരി 26വരെ നീണ്ടുനില്‍ക്കുന്ന യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും യു.പി ബി.ജെ.പി ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സാല്‍ പറഞ്ഞു.
കര്‍ഷകര്‍, യുവജനങ്ങള്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ക്കായി ആറുമാസം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളും പ്രചാരണ കാമ്ബയിനുകളും സംഘടിപ്പിക്കും.
വലിയ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ബന്‍സാല്‍ കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. മുതിര്‍ന്ന നേതാക്കളും മന്ത്രിമാരും ഉള്‍പ്പെടെ സ്ഥാനാര്‍ഥിത്വത്തെ അനുകൂലിച്ചും പരസ്യമായി വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു. 2022ലെ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നായിരുന്നു
യു.പി മന്ത്രിയായ സ്വാമി പ്രസാദ് മൗര്യയുടെ പ്രതികരണം. മുഖ്യമന്ത്രിയെ നേതൃത്വം തീരുമാനിക്കുമെന്ന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ വാക്കുകളെ പിന്തുടര്‍ന്നായിരുന്നു പ്രസാദ് മൗര്യയുടെ പ്രതികരണം. എന്നാല്‍ യോഗി ആദിത്യനാഥ് തന്നെ മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായവുമായി ബി.ജെ.പി സംസ്ഥാന തലവന്‍ സ്വതന്ത്ര ദേവ് സിങ് രംഗത്തെത്തിയിരുന്നു. യോഗിയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുമെന്നായിരുന്നു ദേവ് സിങ്ങിന്‍റെ പ്രതികരണം. എന്നാല്‍, ബി.ജെ.പി നേതൃത്വം മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തില്‍ ഇതുവരെ അഭിപ്രായം പങ്കുവെച്ചിട്ടില്ല.

No comments