Breaking News

സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം സംസ്ഥാനങ്ങള്‍ക്ക് സ്വീകരിക്കാം.

 


ന്യൂഡല്‍ഹി: സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം സംസ്ഥാനങ്ങള്‍ക്ക് സ്വീകരിക്കാം. കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്. പ്രാദേശിക നിയന്ത്രണങ്ങളെ ആശ്രയിച്ച്‌ സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് അദ്ദേഹം വിശദമാക്കി. സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ സ്‌കൂളുകള്‍ തുറക്കാന്‍ തയ്യാറാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റേയും കൊവിഡ് നിയന്ത്രണത്തിനായി ചുമതലപ്പെട്ട വിവിധ ഏജന്‍സികളുടേയും അനുമതി ലഭിച്ചാല്‍ ഘട്ടം ഘട്ടമായി സ്‌കൂളുകള്‍ തുറക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

No comments