Breaking News

രാജ്മോഹന് ഉണ്ണിത്താന് എം.പിക്കെതിരെ ട്രെയിനില് കയ്യേറ്റ ശ്രമം നടത്തിയ പരാതിയില് ഒരാള് അറസ്റ്റില്

 


കാസര്‍ഗോഡ് ; രാജ്മോഹന് ഉണ്ണിത്താന് എം.പിക്കെതിരെ ട്രെയിനില് കയ്യേറ്റ ശ്രമം നടത്തിയ പരാതിയില് ഒരാള് അറസ്റ്റില്. പ്രവാസി കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് പദ്മരാജന് ഐങ്ങോത്തിയാണ് അറസ്റ്റിലായത്.മാവേലി എക്സ്പ്രസ്സില് വച്ചാണ് എം.പിക്കെതിരെ കയ്യേറ്റ ശ്രമമുണ്ടായത്. എംപിക്കൊപ്പം ട്രെയിനില് എംഎല്എമാരായ എന്എ നെല്ലിക്കുന്ന്, എകെഎം അഷ്റഫ്, ഇ ചന്ദ്രശേഖരന് എന്നിവരും ഉണ്ടായിരുന്നു.

മദ്യപിച്ച്‌ ട്രെയിനില് കയറിയവര് എംപിയ്ക്ക് നേരെ അസഭ്യ വര്ഷം ചൊരിയുകയും മര്ദ്ദിക്കാന് ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി.റെയില്വേ പൊലീസില് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാസര്കോട് പൊലീസ് പദ്മരാജന് ഐങ്ങോത്തിനെ അറസ്റ്റ് ചെയ്തത്.

No comments