Breaking News

കോണ്‍ഗ്രസ് ശക്തമായ പ്രതിപക്ഷമായി മാറണം,​ നെഹ്റുവും വാജ്‌പേയിയും ഇന്ത്യന്‍ ജനാധിപത്യത്തിലെ മാതൃകാനേതാക്കളെന്ന് ഗഡ്‌കരി..

 


പാര്‍ലമെന്റില്‍ ശക്തമായ പ്രതിപക്ഷമായി കോണ്‍ഗ്രസ് മാറണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി പറഞ്ഞു.


പാര്‍ലമെന്റ് സമ്മേളനത്തിലെ പ്രതിപക്ഷ പ്രതിഷേധങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കവെയാണ് ഗഡ്‌കരി ഇക്കാര്യം സൂചിപ്പിച്ചത്. ഭരണപക്ഷവും പ്രതിപക്ഷവും

ആത്മപരിശോധന നടത്തി ജനാധിപത്യം ആരോഗ്യകരമായി നില്‍ക്കുന്നതിനായി അന്തസോടെ പ്രവര്‍ത്തിക്കണമെന്നും ഗഡ്കരി പറഞ്ഞു.


മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റുവും എ. ബി. വാജ്പേയിയും ഇന്ത്യന്‍ ജനാധിപത്യത്തിലെ മാതൃകയാക്കേണ്ട നേതാക്കളാണെന്നും ഗഡ്കരി പറഞ്ഞു. ജനാധിപത്യത്തിന്‍റെ അന്തസ് കാത്തുസൂക്ഷിക്കണമെന്ന് ഇരുവരും എപ്പോഴും പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്നവര്‍ നാളെ ഭരണപക്ഷത്തേക്ക് വരും. ഇപ്പോള്‍ ഭരണത്തിലുള്ളവര്‍ നാളെ പ്രതിപക്ഷമാകും. ജനാധിപത്യം വിജയിക്കണമെങ്കില്‍ ശക്തമായ പ്രതിപക്ഷം ആവശ്യമാണ്. അതിനാല്‍ ശക്തമായ പ്രതിപക്ഷമായി കോണ്‍ഗ്രസ് മാറണം. ഇതാണ് അവരില്‍ നിന്ന് ആഗ്രഹിക്കുന്നതെന്നും ഗഡ്കരി പറഞ്ഞു.

No comments