Breaking News

'പഞ്ച പാവമാണ് ഞങ്ങടെ ജപ്പാന്‍ പ്രാഞ്ചി, അല്‍പ്പം തുരക്കുന്ന സ്വഭാവം ഉണ്ടെന്നെ ഉള്ളൂ'; പിവി അന്‍വറിനെ പരിഹസിച്ച്‌ സിയെറ ലിയോണ്‍ പ്രസിഡന്റിന്റെ പേജില്‍ പൊങ്കാല..

 

 


പേജിലെ പോസ്റ്റുകള്‍ക്ക് താഴെ അന്‍വറിനെ പരിഹസിച്ചും അദ്ദേഹത്തെ വിട്ടുതരണമെന്നാവശ്യപ്പെട്ടും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിലേറെയും മലയാളത്തിലുളളവയാണ്. ഇം​ഗ്ലീഷിലും കമന്റുകള്‍ ഉണ്ട്.

പാര്‍ട്ടിയുടെ അനുമതിയോടെ മൂന്ന് മാസത്തെ അവധിയില്‍ അന്‍വര്‍ ആഫ്രിക്കയിലേക്ക് പോയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് സമാനരീതിയില്‍ അദ്ദേഹത്തെ രണ്ടുമാസത്തോളം കാണാതായിരുന്നു. അന്ന് എം.എല്‍.എയുടെ അഭാവം ചര്‍ച്ചയായതിനു പിന്നാലെ അന്‍വര്‍ ആഫ്രിക്കയില്‍ നിന്നും ഫേസസ്ബുക്ക് ലൈവില്‍ വന്നിരുന്നു. സ്വര്‍ണ്ണഖനനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആഫ്രിക്കയിലാണ് താനെന്ന് അന്ന് അദ്ദേഹം വ്യക്തമാക്കി.

സമാനമായി വീണ്ടും അന്‍വറിനെ കാണാതായതോടെയാണ് രാഷ്ട്രീയ എതിരാളികള്‍ പരിഹാസവുമായി സിയെറ ലിയോണ്‍ പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജില്‍ രംഗത്തെത്തിയിരിക്കുന്നത്. അന്‍വറിനെ വോട്ട് ചെയ്ത് ജയിപ്പിച്ച മണ്ഡലത്തിലെ ജനങ്ങളെ പരിഹസിച്ചും കമന്റ് ബോക്സില്‍ രം​ഗത്തെത്തിയിട്ടുണ്ട്. എം.എല്‍.എയുടെ പഴയ വിവാദ പരാമര്‍ശമായ 'ജപ്പാനില്‍ മഴ പെയ്യുന്നത് കേരളത്തിലെ കാര്‍മേഘം കൊണ്ട്' എന്നിങ്ങനെയുള്ള പ്രതികരണങ്ങളും പരിഹാസരൂപേണ കമന്‍റ് ബോക്സിലുണ്ട്.

No comments