Breaking News

കോൺഗ്രസ്സ് കേഡർ തലത്തിലേക്ക്..?? നിർണായക തീരുമാനം..!! നേതാക്കളെ വിലക്കി കെപിസിസി..!! പാർട്ടി പറയും അത് അനുസരിക്കണം..

 


ഏഷ്യാനെറ്റ് ന്യൂസിന്‍്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ഇന്നലെ പങ്കെടുത്ത കെ.പി.അനില്‍ കുമാറിനേയും ശിവദാസന്‍ നായരേയും സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും നേതാക്കളെ വിലക്കി കെപിസിസി.


ഡിസിസി പട്ടികയടക്കമുള്ള പാര്‍ട്ടിയുടെ ആഭ്യന്തര വിഷയങ്ങളില്‍ ചാനലുകളിലെ ചര്‍ച്ചക്ക് പോകരുതെന്ന് കെപിസിസി നിര്‍ദ്ദേശിച്ചു. ഈ വിഷയത്തിലെ പാര്‍ട്ടിയുടെ നിലപാട് ഹൈക്കമാന്‍ഡും, സംസ്ഥാന നേതൃത്വവും വ്യക്തമാക്കിക്കൊള്ളാമെന്നാണ് കെപിസിസി നേതൃത്വം പാര്‍ട്ടി വക്താക്കള്‍ക്കടക്കം നല്‍കിയിരിക്കുന്ന നിര്‍ദേശം. വിലക്ക് ലംഘിച്ച്‌ ചാനലുകളിലോ സമൂഹമാധ്യമങ്ങളിലോ പ്രതികരിച്ചാല്‍ നടപടിയുണ്ടാകുമെന്നും കെപിസിസി വ്യക്തമാക്കിയിട്ടുണ്ട്.


14 ജില്ലകളിലേയും ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക ഇന്നലെ രാത്രി പുറത്തു വന്നതിന് പിന്നാലെയാണ് കോണ്‍​ഗ്രസില്‍ പൊട്ടിത്തെറി ആരംഭിച്ചത്. ഇന്ന് രാവിലെ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെ.സുധാകരന്‍, വിഡി സതീശന്‍, കെ.മുരളീധരന്‍ എന്നീ പ്രമുഖ നേതാക്കളെല്ലാം പരസ്പരം വിമര്‍ശനങ്ങളുമായി രം​ഗത്ത് വന്നിട്ടുണ്ട്.

No comments