Breaking News

കോണ്‍ഗ്രസ് വിട്ട കെ.പി അനില്‍കുമാര്‍ സി.പി.എമ്മിലേക്കെന്ന് സൂചന.

 


കോണ്‍ഗ്രസ് വിട്ട കെ.പി അനില്‍കുമാര്‍ സി.പി.എമ്മിലേക്കെന്ന് സൂചന. പ്രഖ്യാപനത്തിന് പിന്നാലെ കെ.പി അനില്‍കുമാര്‍ ഉടന്‍തന്നെ സി.പി.‍എം ആസ്ഥാനമായ എ.കെ.ജി സെന്‍ററിലെത്തും.

എ.കെ.ജി സെന്‍ററില്‍ ഇദ്ദേഹത്തിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്. ഉപാധികളില്ലാതെയാണ് സി.പി.എമ്മിലെത്തുന്നതെന്ന് അനില്‍കുമാര്‍ പറഞ്ഞു.


അച്ചടക്കലംഘനം സംബന്ധിച്ച്‌ നിരുത്തരവാദപരമായ മറുപടിയാണ് കെ.പി അനില്‍കുമാര്‍ നല്‍കിയതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ പറഞ്ഞു. അനില്‍കുമാറിനെ പുറത്താക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നുവെന്നും സുധാകരന്‍ അറിയിച്ചു.

No comments