Breaking News

'ഒരിക്കല്‍ പോലും കൈപ്പത്തിക്ക് വോട്ടു ചെയ്തിട്ടില്ലാത്തയാള്‍'..!! രതികുമാര്‍ സി.പി.എമ്മിന് ബാധ്യതയായി മാറുമെന്ന് കോണ്‍ഗ്രസ് നേതാക്കൾ..!! ഒരിക്കൽ പാർട്ടി വിട്ട് വീണ്ടും..


 കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേക്കേറിയ മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഭാവിയില്‍ സി.പി.എമ്മിന് ബാധ്യതയായി മാറുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

സ്വന്തം ബൂത്തില്‍ പോലും സ്വാധീനമില്ലാത്ത വ്യക്തിയാണ് രതികുമാറെന്നും നേതാക്കള്‍ ആരോപിച്ചു.

നേതാക്കളുടെ കാലുതിരുമ്മി സ്ഥാനമാനങ്ങന്‍ നേടിയ ശേഷം അത് നഷ്ടപ്പെടുമെന്നു കണ്ടപ്പോഴാണ് മറുകണ്ടം ചാടിയത്. ഡി.സി.സി പ്രസിഡന്‍്റാകാന്‍ ആഗ്രഹിച്ചെങ്കിലും ഒരു ചര്‍ച്ചയില്‍ പോലും രതികുമാറിന്‍്റെ പേര് ഉയര്‍ന്നു വന്നിരുന്നില്ല. പത്തനാപുരത്ത് മല്‍സരിക്കണമെന്ന് മോഹമുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഇതിന് അനുകൂലമായിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ഒരിക്കല്‍ പോലും കൈപ്പത്തിക്ക് വോട്ടു ചെയ്തിട്ടില്ലാത്തയാളാണ് രതി കുമാറെന്നും നേതാക്കള്‍ ആരോപിച്ചു. കോണ്‍ഗ്രസ്സില്‍ കരുണാകരനോടും മുരളീധരനോടും ഒപ്പം നിന്ന് സ്ഥാനമാനങ്ങള്‍ നേടുകയും പിന്നീട് കോണ്‍ഗ്രസ് വിട്ട് ഡി.ഐ.സിയിലും എന്‍.സി.പിയിലും ഭാഗ്യ പരീക്ഷണം നടത്തിയ ശേഷമാണ് വീണ്ടും കോണ്‍ഗ്രസ്സില്‍ വന്നത്. കൊടിക്കുന്നില്‍ സുരേഷിനെ കുറിച്ച്‌ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഇയാള്‍ പറയുന്നത്. ജനപിന്തുണയുള്ളത് കൊണ്ടാണ് കൊടിക്കുന്നില്‍ തുടര്‍ച്ചയായി വിജയിച്ചു വരുന്നത്. കൊടിക്കുന്നിലിന് ബിനാമി ഇടപാടുകളോ അധിക സ്വത്തുക്കളോ ഉണ്ടെന്ന് തെളിയിക്കാന്‍ രതികുമാറിനെ നേതാക്കള്‍ വെല്ലുവിളിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ കെ.പി.സി.സി നിര്‍വാഹക സമിതിയംഗം പൊടിയന്‍ വര്‍ഗ്ഗീസ്, ഡി.സി.സി ജനറല്‍ സെക്രട്ടറി പി. ഹരികുമാര്‍, ബ്ലോക്ക് പ്രസിഡന്‍്റ് ഒ.രാജന്‍, യു.ഡി.എഫ് ചെയര്‍മാന്‍ ബേബി പടിഞ്ഞാറ്റിന്‍കര എന്നിവര്‍ പങ്കെടുത്തു.

No comments