Breaking News

യൂത്ത് കോണ്‍ഗ്രസ് ബന്ധു നിയമനത്തില്‍ അറിഞ്ഞയുടന്‍ പ്രതികരിച്ചുവെന്ന് ഷാഫി പറമ്ബിൽ..!! പിന്നിൽ കളിച്ചത് ആരെന്ന്..

 


തിരുവഞ്ചൂ‌ര്‍ രാധാകൃഷ്ണന്റെ മകന്‍ അടക്കമുള്ള അഞ്ചു പേരെ കേരളത്തില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താക്കളായി തിരഞ്ഞെടുത്തതിനെതിരെ ആദ്യം പ്രതികരിച്ചവരില്‍ ഒരാള്‍ താനാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്ബില്‍ എം എല്‍ എ പ്രതികരിച്ചു.


നിയമന ലിസ്റ്റ് പുറത്തുവന്നയുടനെ ഇവിടത്തെ വികാരം തനിക്ക് മനസിലായിരുന്നെന്നും നിയമനം റദ്ദാക്കണമെന്ന് ഉടനടി താന്‍ ആവശ്യപ്പെട്ടിരുന്നെന്നും ഷാഫി മാദ്ധ്യമപ്രവര്‍‌ത്തകരോട് പറഞ്ഞു.


നേതാക്കളാരും എഴുതി കൊടുത്ത് വന്ന പേരുകളല്ല ഇവയെന്നും കോണ്‍ഗ്രസിന്റെയോ യൂത്ത് കോണ്‍ഗ്രസിന്റെയോ നേതാക്കന്മാരാരും ഈ നിയമനത്തില്‍ ഇടപെട്ടിട്ടില്ലെന്നും ഷാഫി പറഞ്ഞു. പ്രത്യേക സെല്ലാണ് നിയമനം നടത്തിയതെന്നും നിയമനങ്ങള്‍ക്ക് സ്വീകരിച്ച മാനദണ്ഡങ്ങള്‍ എന്തായിരുന്നുവെന്ന് തനിക്ക് അറിയില്ലെന്നും എം എല്‍ എ വ്യക്തമാക്കി.


കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിന് ഈ നിയമനങ്ങളില്‍ പങ്കുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. എന്നാല്‍ അത്തരം പ്രസ്താവനകള്‍ ബാലിശമാണെന്നും നേതാക്കളുടെ മക്കളായതു കൊണ്ട് പ്രത്യേക യോഗ്യതയോ അയോഗ്യതയോ ഒന്നും തന്നെ ഇല്ലെന്നും ഷാഫി പറഞ്ഞു. പട്ടിക റദ്ദാക്കിയതോടെ അതിന്മേലുള്ള വിവാദങ്ങള്‍ അവസാനിച്ചുവെന്നും ഇനി ഇതിന്മേല്‍ ചര്‍ച്ച നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments