ടി. സിദ്ദീഖ് ഉമ്മന്‍ ചാണ്ടിയെ വസതിയില്‍ സന്ദര്ശശിച്ചു..!! മഞ്ഞുരുകലിന് വഴിതേടി നേതാക്കൾ..!! പഴയ ശിഷ്യന്റെ വരവിൽ..
എ ഗ്രൂപ്പില്‍നിന്ന് അകന്നെന്ന പ്രചാരണത്തിനിടെ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് ഉമ്മന്‍ ചാണ്ടിയെ വസതിയില്‍ സന്ദര്‍ശിച്ചു. കഴിഞ്ഞദിവസം ഉമ്മന്‍ ചാണ്ടിക്കൊപ്പമുള്ള ചിത്രം അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെയാണ് ഇന്നലത്തെ കൂടിക്കാഴ്ച. അടച്ചിട്ട മുറിയില്‍ ഇരുവരും അരമണിക്കൂറോളം സംസാരിച്ചു.ഉമ്മന്‍ ചാണ്ടിയുമായി ഏറ്റവും കൂടുതല്‍ വൈകാരിക ബന്ധമുണ്ടെന്ന് കൂടിക്കാഴ്ചക്കുശേഷം വ്യക്തമാക്കിയ സിദ്ദീഖ് , ഒന്നിച്ച് പാര്‍ട്ടിയെ നയിക്കുകയെന്ന ദൗത്യമാണ് നേതൃത്വം ഏല്പിച്ചിട്ടുള്ളതെന്ന് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ തള്ളിപ്പറഞ്ഞുള്ള രാഷ്ട്രീയ ആലോചനയില്‍ പോലുമില്ല. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ കണ്ണൂരിലെ പുതിയ ഡി.സി.സി മന്ദിരത്തിെന്റ ഇന്ന് നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ പെങ്കടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും ഡി.സി.സി പട്ടിക പ്രഖ്യാപനത്തിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യം ചര്‍ച്ചചെയ്തു. യു.ഡി.എഫില്‍ ആര്.എസ്.പി ഉയര്‍ത്തിയ ബഹിഷ്കരണ ഭീഷണി പരിഹരിക്കേണ്ട വഴിയും ചര്‍ച്ചചെയ്തെന്ന് അറിയുന്നു. പാര്‍ട്ടി മന്ദിരത്തിെന്റ ഉദ്ഘാടനചടങ്ങില്‍ പെങ്കടുക്കാന്‍ സംഘടനാ ചുമതലയുള്ള എ.െഎ.സി.സി ജന.സെക്രട്ടറി കെ.സി. വേണുഗോപാലും മറ്റ് കെ.പി.സി.സി ഭാരവാഹികളും ഇന്ന് കണ്ണൂരിലെത്തുന്നുണ്ട്. ശേഷിക്കുന്ന കെ.പി.സി.സി, ഡി.സി.സി പുനഃസംഘടനയുടെ പൂര്‍ത്തീകരണവും പാര്‍ട്ടിയെ ചലനാത്മകമാക്കുന്നതും സംബന്ധിച്ച് നേതാക്കള്‍ വിശദമായ കൂടിയാലോചനകള്‍ നടത്തിയേക്കും. ഡി.സി.സി പട്ടികയുടെ പ്രഖ്യാപനത്തോടെ ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളെ ആശ്വസിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും കൂട്ടായി ആലോചിക്കും.

No comments