റൊണാള്‍ഡോ ഉടന ഐറിഷ് താരത്തിന്റെ മുഖത്ത് അടിച്ചു
ഇന്നലെ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ അയര്‍ലന്‍ഡ് താരത്തിനെയാണ് റൊണാള്‍ഡോ തല്ലിയത്. മത്സരത്തില്‍ പോര്‍ചുഗലിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റിയെടുക്കാന്‍ റൊണാള്‍ഡോ തയാറെടുക്കുന്നതിനിടെയാണ് സംഭവം.
പെനാല്‍റ്റി സ്‌പോട്ടില്‍ റൊണാള്‍ഡോ വച്ച് പന്ത് ഐറിഷ് താരം ഡാറ ഒ ഷിയ തട്ടിത്തെറിപ്പിച്ചു. ഇതില്‍ പ്രകോപിതനായ റൊണാള്‍ഡോ ഉടന ഐറിഷ് താരത്തിന്റെ മുഖത്ത് അടിക്കുകയായിരുന്നു. മത്സരത്തിന്റെ 15-ാം മിനിറ്റിലാണ് സംഭവം.
ഉടന്‍ തന്നെ ഇടപെട്ട റഫറി ഇരുതാരങ്ങളെയും താക്കീത് നല്‍കി സംഭവം ഒത്തുതീര്‍പ്പാക്കുകയും ചെയ്തു. പിന്നീട് കിക്കെടുത്ത റൊണാള്‍ഡോയ്ക്കു പക്ഷേ ലക്ഷ്യം പിഴയ്ക്കുകയും ചെയ്തു.
എന്നാല്‍ മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ നേടിയ രണ്ട് എണ്ണം പറഞ്ഞ ഹെഡ്ഡര്‍ ഗോളുകളിലൂടെ സൂപ്പര്‍ താരം പോര്‍ചുഗലിന്റെ രക്ഷകനാകുകയും ചെയ്തു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് പോര്‍ചുഗല്‍ അയര്‍ലന്‍ഡിനെ വീഴ്ത്തിയത്.
മത്സരത്തില്‍ രണ്ടു ഗോള്‍ നേടിയതോടെ ഇറാന്‍ താരം അലി ദെയിയെ മറികടന്ന് റൊണാള്‍ഡോ ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോളുകള്‍ നേടിയ താരമാകുകയും ചെയ്തു. പോര്‍ച്ചുഗലിനായി 111 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. 109 ഗോളുകള്‍ ആയിരുന്നു ദെയിയുടെ പേരില്‍ ഉണ്ടായിരുന്നത്.
ചാമ്ബ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ (134) നേടിയ താരവും യുവേഫ ചാമ്ബ്യന്‍സ് ലീഗിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ (17) തേടിയ താരവും യുവേഫ യൂറോപ്യന്‍ ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പുകളില്‍ യോഗ്യതാ മത്സരങ്ങള്‍ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ (23) നേടിയ താരവും റൊണാള്‍ഡോയാണ്.

No comments