Breaking News

ഒടുവില്‍ മുല്ലപ്പള്ളി രാമചന്ദ്രനും അക്കൊമഡേഷനായി.. മുല്ലപ്പള്ളിക്ക് ഹൈക്കമാന്‍ഡ് പുതിയ പദവി നല്‍കി..

 


കെപിസിസി പ്രസിഡന്‍്റ് പദം ഒഴിഞ്ഞ മുലപ്പള്ളി രാമചന്ദ്രന്റെ പുതിയ പദവി കഴിഞ്ഞ ദിവസം നല്‍കിയ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷ കമ്മറ്റിയംഗത്തില്‍ ഒതുങ്ങും.


ഡോ. മന്‍മോഹന്‍സിങ് ചെയര്‍മാനും മുകുള്‍ വാസ്‌നിക് കണ്‍വീനറുമായ സമിതിയില്‍ മുല്ലപ്പള്ളിക്ക് ഒപ്പം എകെ ആന്റണിയും അംഗമാണ്.


നേരത്തെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഒറു വര്‍ഷം നീളുന്ന ആഘോഷ പരിപാടിയാണ് എഐസിസി നിശ്ചയിച്ചിട്ടുള്ളത്. മുതിര്‍ന്ന 10 അംഗങ്ങളടങ്ങുന്ന സമിതിയാണ് ഇതിനായി നിശ്ചയിച്ചത്. കേരളത്തില്‍ നിന്നും സമിതിയില്‍ മുല്ലപ്പള്ളിയെ ഉള്‍കൊള്ളിച്ചതോടെ ഇനി മറ്റു പദവികളിലേക്കൊന്നും അദ്ദേഹത്തെ പരിഗണിക്കാനിടയില്ല.


ഡിസിസി അധ്യക്ഷ പട്ടിക വന്നപ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ക്കൊന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ മുതിര്‍ന്നിരുന്നില്ല. അതിനു മുമ്ബ് തന്നോട് ആലോചന നടത്തിയില്ലെന്ന വലിയ വിമര്‍ശനം അദ്ദേഹം ഉന്നയിച്ചിരുന്നു. എന്നാല്‍ പട്ടിക വന്നപ്പോള്‍ തനിക്ക് പറയാനുള്ളത് പാര്‍ട്ടി ഫോറത്തില്‍ പറയുമെന്നായിരുന്നു മുല്ലപ്പള്ളി വ്യക്തമാക്കിയത്.


പിസിസി അധ്യക്ഷപദം ഒഴിഞ്ഞപ്പോള്‍ ദേശീയ തലത്തില്‍ മറ്റു അക്കോമഡേഷന്‍ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു മുല്ലപ്പള്ളി. കേരളത്തിലെ ചില ഗ്രൂപ്പു നേതാക്കള്‍ക്കൊപ്പം നിന്ന് കേരളത്തിലെ നേതൃത്വത്തിനെതിരെ വാളെടുത്തതോടെ മുല്ലപ്പള്ളിയേയും ഹൈക്കമാന്‍ഡ് ഗ്രൂപ്പു നേതാക്കള്‍ക്കൊപ്പം കൂട്ടി. പുതിയ പുനസംഘടന എഐസിസി തലത്തില്‍ വരുമ്ബോള്‍ കേരളത്തില്‍ നിന്നും പുതുതായി ആരെയും പരിഗണിക്കേണ്ടതില്ലെന്നും ഹൈക്കമാന്‍ഡ് നിശ്ചയിച്ചിട്ടുണ്ട്.

No comments