ഇടഞ്ഞ നേതാക്കളെ അനുനയിപ്പിക്കാന്‍ കെപിസിസി നേതൃത്വം..!! കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം..
ഡിസിസി പുനഃസംഘടനയെ തുടര്‍ന്ന് ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാന്‍ ശ്രമിക്കുകയാണ് കെപിസിസി നേതൃത്വം.
അനുനയത്തിന് ഇല്ലെന്നും പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കടുത്ത നടപടി ഉണ്ടാകുമെന്നും ഹൈക്കമാന്‍ഡ് മുന്നറിയിപ്പ് നിലനില്‍ക്കെ തന്നെയാണ് മറുവശത്ത് കെപിസിസിയുടെ ഒത്തുതീര്‍ക്കല്‍ ഇടപെടല്‍.
തര്‍ക്കപരിഹാരത്തിന് സംഘടനാ തെരഞ്ഞെടുപ്പാണ് പോം വഴിയെന്ന് എ, ഐ ഗ്രൂപ്പുകള്‍ നിലപാട് എടുക്കുകയും ഹൈക്കമാന്‍ഡിനെ സമീപിക്കാന്‍ ഒരുങ്ങുകയും ചെയ്യുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് അനുനയം എന്നാണ് വിലയിരുത്തല്‍. ഇടഞ്ഞ് നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ കടുത്ത നിലപാട് സ്വീകരിക്കാതിരിക്കാന്‍ മതിയായ തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് കെപിസിസി നേതൃത്വത്തിന്റെ തീരുമാനം.
അനുനയ നീക്കങ്ങളുടെ ഭാഗമായാകാം കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് ടി സിദ്ദിഖ് ഇന്നലെ ഉമ്മന്‍ചാണ്ടിയെ വീട്ടില്‍ പോയി സന്ദര്‍ശിച്ചത്. ഗ്രൂപ്പുകളെയും മുതിര്‍ന്ന നേതാക്കളെയും പ്രകോപിപ്പിക്കുന്ന പ്രസ്താവനകള്‍ ഉണ്ടാകരുതെന്ന നിര്‍ദ്ദേശവും ഔദ്യോഗിക വിഭാഗത്തിന് കെപിസിസി നല്‍കിയിട്ടുണ്ട്. പുതിയ ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചെങ്കിലും പലയിടങ്ങളിലും എ, ഐ ഗ്രൂപ്പുകളുടെ ആത്മാര്‍ത്ഥമായ സഹകരണം ലഭിക്കുന്നില്ലെന്നാണ് പരാതി. പട്ടികയിലെ അതൃപ്തിയെ തുടര്‍ന്ന് കെപിസിസി നേതൃത്വവുമായി സഹകരിക്കേണ്ടെന്ന് നേരത്തെ ഗ്രൂപ്പ് നേതൃത്വം തീരുമാനിച്ചിരുന്നു. അതിനിടയില്‍ മുതിര്‍ന്ന നേതാക്കള്‍ സംഘടനാ തിരഞ്ഞെടുപ്പ് കൂടി ആവശ്യപ്പെട്ടതോടെയാണ് കെപിസിസി നേതൃത്വം നിലപാട് മയപ്പെടുത്തിയത്. നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ പാര്‍ട്ടി ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും കൈകളിലെത്തും എന്നാണ് വിലയിരുത്തല്‍.
അതേസമയം ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചതിനു പിന്നാലെ കെപിസിസി പുനസംഘടനയുടെ പ്രാഥമിക ചര്‍ച്ചകള്‍ക്ക് ഇന്ന് കണ്ണൂരില്‍ തുടക്കമാകും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എഐസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ ടി സിദ്ധിഖ്, പിടി തോമസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ കൂടിക്കാഴ്ച്ച നടത്തും. ഗ്രൂപ്പിന് അതീതമായി പ്രവര്‍ത്തന മികവ് പരിഗണിച്ചായിരിക്കും ഭാരവാഹികളെ നിശ്ചയിക്കുക എന്ന നയം തന്നെയായിരിക്കും ഡിസിസിയില്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക കമ്മിറ്റികളിലും സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തര്‍ക്കം ഒഴിവാക്കാന്‍ എല്ലാ നേതാക്കളുമായും ചര്‍ച്ച നടത്തിയതിനു ശേഷമാകും അന്തിമ പട്ടിക തയ്യാറാക്കുക. മൂന്നു മാസത്തിനകം പുനസംഘടന പൂര്‍ത്തിയാക്കാനാണ് കെപിസിസി ലക്ഷ്യമിടുന്നത്.

No comments