Breaking News

കോണ്‍ഗ്രസിന്റെ പോക്ക് സര്‍വ നാശത്തിലേക്കെന്ന് വെള്ളാപ്പള്ളി നടേശൻ..!! സുധാകരനെ കൊണ്ട്..

 


ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടി കോണ്‍ഗ്രസിനെ ഇതുവരെ പങ്കിട്ടെടുത്തു. പുതിയ ആള്‍ക്കാര്‍ വന്നപ്പോള്‍ അവര്‍ ഒരുമിച്ചുവെന്ന് വെള്ളാപ്പള്ളി നടേശന്‍.

ഗ്രൂപ്പുകളുടെ ആധിക്യം കാരണം കോണ്‍ഗ്രസ് സര്‍വ നാശത്തിലേക്ക് പോകുന്നുവെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.


തെക്കനേയും പാമ്ബിനേയും ഒന്നിച്ചു കണ്ടാല്‍ ആദ്യം തല്ലിക്കൊല്ലുക പാമ്ബിനെയല്ല, തെക്കനെ എന്നാണ്. ഇത് മനസ്സിലാക്കാന്‍ സുധാകരന് സാധിച്ചാല്‍ കുഴപ്പമൊന്നുമില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.


ഗ്രൂപ്പുകളുടെ കൂട്ടായ്മയാണ് കോണ്‍ഗ്രസ് എന്ന് പറയുന്നത്. ഗ്രൂപ്പ് ഇല്ലാത്ത അവസ്ഥ ഒരിക്കലും കേരളത്തില്‍ കോണ്‍ഗ്രസിന് ഉണ്ടാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

No comments