ജനാധിപത്യമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് പിസി ചാക്കോ..!! കോൺഗ്രസിൽ നിന്ന്..
ജനാധിപത്യമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് പി സി ചാക്കോ. നേതൃപദവിയിലില്ലാത്ത രാഹുല്‍ ഗാന്ധിയാണ് കെപിസിസി പ്രസിഡന്‍റായി കെ സുധാകരനെ നിയമിച്ചത്.
കോണ്‍ഗ്രസില്‍ അവശേഷിക്കുന്ന മൂല്യം തകര്‍ക്കുന്നതാണ് രാഹുലിന്‍റെ ഇടപെടലെന്നും പി സി ചാക്കോ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ പേര്‍ എന്‍സിപിയില്‍ എത്തുന്നു. മനംമടുത്താണ് പലരും കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ എത്തുന്നത്. ജെ പി സി റിപ്പോര്‍ട്ടില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയിരുന്നു. ആ റിപ്പോര്‍ട്ട് ശരിയായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് വിനോദ് റായിയുടെ മാപ്പപേക്ഷയെന്നും പി സി ചാക്കോ പറഞ്ഞു.
അതേസമയം, ചെറിയാന്‍ ഫിലിപ്പിന് സ്ഥാനമാനങ്ങള്‍ നല്‍കിയതില്‍ സിപിഎമ്മിന് തെറ്റു പറ്റിയെന്നും ചെറിയാന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചു പോയത് വലിയ നഷ്ടമൊന്നുമല്ലെന്നും ചാക്കോ വ്യക്തമാക്കി.
No comments